ഡല്‍ഹിയിൽ വെളളക്കെട്ട് തുടരുന്നു; അടുത്ത രണ്ട് ദിവസവും മഴയ്ക്ക് സാധ്യത

യമുന നദിയിലെ ജലനിരപ്പ് താഴുമ്ബോഴും ആശങ്കയായി ഡല്‍ഹിയില്‍ വെള്ളകെട്ട് തുടരുകയാണ്. അടുത്ത രണ്ട് ദിവസവും ഡല്‍ഹിയില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതേ സമയം പ്രളയത്തെ ചൊല്ലി ഡല്‍ഹി സര്‍ക്കാരും ഹരിയാന സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയ പോര് രൂക്ഷമാവുകയാണ്. ഡല്‍ഹിയിലെ പല താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധ മേഖലകളില്‍ വീണ്ടും വെള്ളകെട്ട് രൂക്ഷമായി. വെള്ളക്കെട്ട് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും ഡല്‍ഹിയില്‍ അടുത്ത രണ്ടു ദിവസം നേരിയതോതില്‍ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യമുനയില്‍ ജലനിരപ്പ് താഴുന്നുണ്ടെങ്കിങ്കിലും വിദേശപര്യടനം പൂര്‍ത്തിയാക്കിയെത്തിയ നരേന്ദ്ര മോദി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയുമായി സംസാരിച്ചു മഴക്കെടുതി വിലയിരുത്തി.

യമുനയിലെ ജലനിരപ്പ്, മഴക്കെടുതി നേരിടാൻ സ്വീകരിച്ച നടപടികള്‍ എന്നിവ പ്രധാനമന്ത്രി അവലോകനം ചെയ്തു. അതേ സമയം ഹാത്നികുണ്ട് ജല സംഭരണിയില്‍ നിന്ന് ഹരിയാന സര്‍ക്കാര്‍ മനഃപൂര്‍വം ഡല്‍ഹിയിലേക്ക് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണം എന്നാണ് ഹരിയാന സര്‍ക്കാരിന്റെ പ്രതികരണം. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പുകള്‍. അങ്ങനെ എങ്കില്‍ യമുനയില്‍ വീണ്ടും ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group