സഭാ കൂട്ടായ്മയിൽ നമുക്കും ഒന്നിച്ചു നടക്കാം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കർത്താവിനോടൊപ്പം സഭയുടെ കൂട്ടായ്മയിൽ ഒന്നിച്ചു നടക്കുന്നവരാകണം സഭാവിശ്വാസികളെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ‘ക്രിസ്തീയ ദൗത്യവും ജീവിതവും – പ്രാദേശിക സഭയിലും സമൂഹത്തിലും’ എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററൽ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പാർക്കിയൽ അസംബ്ലിയുടെ പ്രസക്തിയെക്കുറിച്ച് സഭാപ്രബോധനങ്ങളുടെയും റോമിൽ സമാപിച്ച സിനഡാത്മക സിനഡിന്റെ ഒന്നാം സമ്മേളനത്തിന്റെ വിചിന്തനങ്ങളുടെയും വെളിച്ചത്തിൽ കർദിനാൾ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യസഭകൾക്ക് സാർവത്രിക സഭയിലുള്ള പ്രാധാന്യവും അവിഭാജ്യതയും സുവ്യക്തമാക്കുന്നതാണ് ഒന്നാം സമ്മേളനത്തിന്റെ ഔദ്യോഗിക രേഖയുടെ ഒരദ്ധ്യായമെന്ന് മേജർ ആർച്ച്ബിഷപ് വ്യക്തമാക്കി. മാമ്മോദീസ സ്വീകരിച്ച എല്ലാവരും സമന്മാരാണ്, എന്നാൽ സവിശേഷ വരങ്ങളിലൂടെ ശുശ്രൂഷയിൽ വ്യതിരിക്തതയുള്ളവരുമാണ്. എപ്പാർക്കിയൽ അസംബ്ലിയിൽ എല്ലാവരെയും ശ്രവിക്കുന്നതും ക്രിയാത്മകവുമായ ചർച്ചകൾ ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group