ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി കുടുംബങ്ങളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തും

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി സ്വദേശികളുടെ കുടുംബങ്ങളുമായും ഗാസയിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രിയപ്പെട്ടവരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തും. അടുത്ത ബുധനാഴ്ച്ച നടക്കുന്ന പതിവ് പൊതു ദർശന സദസ്സിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച ക്രമീകരിച്ചിരിക്കുന്നത്. ഇസ്രായേലി, പലസ്തീനിയൻ പ്രതിനിധികളുമായി വെവ്വേറെ കൂടിക്കാഴ്ചയാണ് പാപ്പാ നടത്തുന്നതെന്ന് വത്തിക്കാൻ വക്താവ് അറിയിച്ചു. ഓരോ വ്യക്തിയും അനുഭവിക്കുന്ന കഷ്ടപ്പാടുകളോട് തന്റെ ആത്മീയ അടുപ്പം പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാൻ വ്യക്തമാക്കി.

ഇസ്രായേൽ – ഹമാസ് സംഘർഷത്തിന്റെ ആരംഭം മുതൽ ഫ്രാൻസിസ് പാപ്പ വിശുദ്ധ നാടിന്റെ സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചിരുന്നു. പ്രസംഗങ്ങളില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കണമെന്നും പാപ്പ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group