പ്രാർത്ഥനയ്ക്കായുള്ള വർഷമായി 2024നെ ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ച സാഹചര്യത്തിൽ, പ്രാർത്ഥനയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം എടുത്തു പറഞ്ഞു കൊണ്ട്, ട്വിറ്ററിൽ ഹ്രസ്വ സന്ദേശം പങ്കുവച്ച് ഫ്രാൻസിസ് മാർപാപ്പാ.
സന്ദേശത്തിൽ ഇന്നത്തെ ആഗോള സാഹചര്യത്തിന്റെ പ്രത്യേകമായ അവസ്ഥകളും, അവ മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധികളും പാപ്പാ അടിവരയിട്ടു. എന്നാൽ ഈ സാഹചര്യത്തിൽ നാം പ്രാർത്ഥനയിൽ പുറകോട്ടു പോകാതെ, പിതാവിങ്കൽ ശരണം വച്ചുകൊണ്ട് കൂടുതൽ ശക്തമായി പ്രാർത്ഥിക്കണമെന്ന് പാപ്പാ അടിവരയിട്ടു. ഒപ്പം നമ്മുടെ പ്രാർത്ഥനകൾ ദൈവം ശ്രവിക്കുന്നുണ്ടെന്ന് വിശ്വസിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“ഇന്നത്തെ ആഗോള സാഹചര്യം പലരുടെയും സന്തോഷകരവും, ശാന്തവുമായ ജീവിതം തടസ്സപ്പെടുത്തുന്നു. എന്നാൽ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പ്രാർത്ഥിക്കുന്നവരുടെ അർത്ഥനകൾ കേൾക്കപ്പെടുവാൻ, നമ്മുടെ പ്രാർത്ഥന പിതാവിനോട് കൂടുതൽ ശക്തമായി ഉയരട്ടെ.”
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group