വിതരണം ചെയ്ത ഭരണഘടനയിൽ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് രാജ്യത്തോടുള്ള വെല്ലുവിളി : കത്തോലിക്ക കോൺഗ്രസ്

പാർലമെന്റംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടന പതിപ്പിൽ നിന്ന് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽപ്പെടുന്ന മതേതരത്വവും സോഷ്യലിസവും ഒഴിവാക്കിയത് കടുത്ത പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ്.

മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മൂല്യങ്ങളെ തമസ്കരിച്ച് കൊണ്ട് ഭാരതത്തിന്റെ ബഹുസ്വരതയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഡ ലക്ഷ്യം അംഗീകരിക്കാനാവില്ല.

വിവിധ ന്യൂനപക്ഷങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ളവരും രാഷ്ട്ര നിർമ്മാണത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരുന്നതിന് സാധ്യമാക്കുന്നത് മതേതരത്വത്തിലൂന്നിയ സോഷ്യലിസ്റ്റ് സാമ്പത്തിക നയങ്ങളായിരിക്കെ അവയെ യാദൃശ്ചികം എന്ന് തോന്നുന്ന രീതിയിൽ തമസ്കരിച്ച് കൊണ്ട് കുത്തകവൽക്കരണം നടത്തുവാനുള്ള ഇത്തരത്തിലുള്ള ഏത് നീക്കവും അപലനീയവും
പ്രതിഷേധാർഹവുമാണ്. അതിനാൽ തെറ്റായ നടപടികൾ തിരുത്തുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group