ആതുര ശുശ്രൂഷാരംഗത്തെ ആചാര്യന്‍ വിടവാങ്ങി

വരാപ്പുഴ അതിരൂപതയിലെ പ്രമുഖ വൈദികനും കര്‍ത്തേടം സെന്റ്. ജോര്‍ജ് ഇടവകാംഗവുമായ വെരി റവ.മോണ്‍. ആന്റണി കളത്തിവീട്ടില്‍ (13.02.24) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (15.02.24) വൈകിട്ട് നാലിന് കര്‍ത്തേടം സെന്റ്.ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. 1984 – 1998 വരെ ലൂര്‍ദ്ദ് ഹോസ്പിറ്റല്‍ ഡയറക്ടറായി സേവനം ചെയ്തു. ലൂര്‍ദ് ഹോസ്പിറ്റലിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയാണ് അദ്ദേഹം. ഹോസ്പിറ്റലില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ആരംഭിച്ചതും സമൂഹത്തിന് നന്മ ചെയ്യാനുള്ള ഉപകരണം ആക്കി മാറ്റിയതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2009 സെപ്റ്റംബർ പതിമൂന്നാം തീയതി വല്ലാർപാടം തീർത്ഥയാത്രയുടെ അവസരത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിൽ നിന്നും അദ്ദേഹത്തിന് പേപ്പല്‍ ബഹുമതിയായ മോണ്‍സിഞ്ഞോര്‍ പദവി ലഭിച്ചു.

വരാപ്പുഴ അതിരൂപത കർത്തേടം സെൻറ് ജോർജ് ഇടവകയിൽ തോമസ് – ത്രേസ്യ ദമ്പതികളുടെ മകനായി 1937 ഡിസംബർ നാലിന് ജനിച്ചു. 1937 ഡിസംബർ 9ന് ജ്ഞാനസ്നാനം സ്വീകരിച്ചു. 1945 നവംബർ 25ന് സ്ഥൈര്യലേപന കൂദാശ സ്വീകരിക്കുകയും 1955 മെയ് 9ന് സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. 1957 മെയ് 31ന് ആലുവ മേജർ സെമിനാരിയിൽ പ്രവേശിക്കുകയും 1964 മാർച്ച് 15 ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.
അതിരൂപതയുടെ ആരോഗ്യ പരിപാലന കേന്ദ്രമായ ലൂർദ് ആശുപത്രിയിൽ 1984 മെയ് 3 മുതൽ 1998 ഫെബ്രുവരി 27 വരെ ഡയറക്ടർ ആയി സേവനം ചെയ്ത കാലഘട്ടത്തിലാണ് ആശുപത്രിയിൽ പുതിയ ഡിപ്പാർട്ട്മെന്റുകൾ ആരംഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group