നമ്മെ കരയിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിന് പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു

ജീവിതത്തിൽ നമ്മുടെ കഷ്ടപ്പാടുകളും, ക്ലേശങ്ങളും കാണുന്നവനാണ് നമ്മുടെ കർത്താവ്. നാം ഓരോരുത്തരെയും പരിപാലിക്കുന്ന ഒരു ഹൃദയം കർത്താവിനുണ്ട്. എപ്പോഴും ദുഃഖം മാത്രം അനുഭവിക്കുവാൻ കർത്താവ് ആരെയും അനുവദിക്കുന്നില്ല. സഭാപ്രസംഗകൻ 3:4 ൽ പറയുന്നു, കരയാനുള്ള സമയവും ചിരിക്കാനുള്ള സമയവും കർത്താവ് നിശ്ചയിച്ചിട്ടുണ്ട്. ദുഃഖത്തിന്റെ കാലങ്ങളിൽ നമുക്ക് പ്രചോദനം നൽകുന്ന ഒന്നാമത്തെ കാര്യം, ബൈബിൾ ദുഃഖത്തെ അപ്രധാനമായി കാണുന്നില്ല എന്നതാണ്. മറിച്ച് ദുഃഖത്തിന്റെ യാഥാർത്ഥ്യത്തെയും അതിനോടുള്ള നമ്മുടെ പോരാട്ടത്തെയും ബൈബിൾ സത്യസന്ധമായി കാണുന്നു.

എവിടെയോ മറഞ്ഞിരുന്നുകൊണ്ട് മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു ശക്തിയല്ല ദൈവം. പിന്നെയോ നമ്മുടെ വേദനകണ്ട്‌ മനസ്സലിഞ്ഞ് നമ്മെ തേടിവരുന്ന ഒരു വ്യക്തിയാണ്. ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും” (യോഹ 14:18) എന്നു വാഗ്ദാനം ചെയ്ത കർത്താവായ യേശു നമ്മുടെ ഹൃദയകവാടത്തിൽ മുട്ടുന്നുണ്ട്. നാം ഒന്നു തുറന്നുകൊടുക്കുകയേ വേണ്ടു; അവിടുന്ന് അകത്തുപ്രവേശിക്കുകയും നമ്മുടെ വേദനകളിൽ നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കുകയും ചെയ്യും.

നമ്മെ കരയിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, അവിടെ ദൈവത്തിന്റെ ആത്മാവിന് പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു. പകയുടെയും പ്രതികാരത്തിന്റെയും കെട്ടുകളെ തകർക്കാനും, തിന്മയുടെ സ്വാധീനങ്ങളെ തകർത്ത് നന്മയ്ക്ക് വിജയം നൽകുവാനും ദൈവത്തിനാകും. നമ്മളിലെ നിന്ദനങ്ങളെയും, മുറിവുകളെയും, ഭയങ്ങളെയും, മുൻവിധികളെയും ഉണക്കാൻ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെടുന്ന ദൈവസ്നേഹത്തിനാകും. നാം ഓരോരുത്തരും അനുഭവിച്ച വേദനകളെ ദൈവകരങ്ങളിൽ സമർപ്പിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group