കർത്താവിൽ സ്ഥിരമായ വിശ്വാസമുള്ളവർക്ക് പ്രതിസന്ധിയുടെ നടുവിലും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിന്നു കൊണ്ട് മുന്നോട്ടു പോകാൻ കഴിയുമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്. മലങ്കര മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ട ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമനസ്സിന് കരിങ്ങാച്ചിറ കത്തീഡ്രലിൽ നൽകിയ സ്വീകരണയോഗത്തിലും വിശ്വാസിസംഗമത്തിലും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയായിരുന്നു ആലഞ്ചേരി പിതാവ്.
ക്രൈസ്തവ സഭയെന്നത് പത്രോസിനാൽ നയിക്കപ്പെടുന്ന ഒരു നൗകയാണ്. കർത്താവും ശിഷ്യരും കൂടി തടാകത്തിലൂടെ വഞ്ചിയിൽ യാത്ര ചെയ്യുന്ന സമയത്ത് വലിയ കോളിളക്കമുണ്ടാവുകയും വഞ്ചിയിലേക്ക് വെള്ളം കയറുകയും ചെയ്‌തു. ശിഷ്യന്മാർ ഈ സമയം ആകുലപ്പെട്ടു. അപ്പോൾ കർത്താവ് അവരെ ധൈര്യപ്പെടുത്തിക്കൊണ്ട് ചോദിച്ചത് നിങ്ങൾക്ക് വിശ്വാസമില്ലേ എന്നായിരുന്നു.
കർത്താവ് കടലിനെ ശാന്തമാക്കുകയും ചെയ്തു.
ഇതുപോലെ കർത്താവിന്റെ സഭയിൽ എപ്പോഴും യേശുക്രിസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ.യേശുക്രിസ്തുവിന്റെ സാന്നിധ്യമുള്ളിടത്തോളം കാലം പരിശുദ്ധ മാർപാപ്പമാരും പാത്രിയാർക്കീസുമാരും കാതോലിക്കമാരും മെത്രാന്മാരും ഒക്കെയായിട്ടുള്ള ശുശ്രൂഷകർ സഭയെ നയിക്കുമ്പോൾ തീർച്ചയായും കർത്താവിലാണ് നമ്മുടെ ശരണം. യേശുവിൽ സ്ഥിരമായ വിശ്വാസമുള്ളവർക്ക് എതിർപ്പുകളും പ്രതിസന്ധികളും പ്രയാസങ്ങളും ക്ലേശങ്ങളും സഹനങ്ങളും എന്തുവന്നാലും അതിന്റെയെല്ലാം നടുവിലും തങ്ങളുടേതായ ഉറച്ച നിലപാടുകളിൽ കർത്താവിൽ ആശ്രയിച്ചു കൊണ്ട് മുന്നേറുവാൻ സാധിക്കും പിതാവ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group