മിശിഹായാകുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവർ സുരക്ഷിതർ : മാർ ജോസ് പുളിക്കൽ

സുവിശേഷ ദർശനങ്ങൾ സാംശീകരിച്ച് മിശിഹായാകുന്ന വഴിയിലൂടെ യാത്ര ചെയ്യുന്നവർ സുരക്ഷിത യാത്രയിലാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.

രൂപതാ ദിനത്തിനൊരുക്കമായി കുമളി ഫൊറോന പള്ളി അങ്കണത്തിൽ നടത്തപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവൻഷന് തുടക്കം കുറിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഉത്ഥാനത്തിന്റെ രഹസ്യം മനസ്സിലാക്കാനാവാതെ നിരാശരായി പഴയ തൊഴിലിലേയ്ക്ക് തിരികെ പോയവരെ കനിവോടെ വിളിച്ച് ചേർത്ത് തിബേരിയോസ് കടൽത്തീരത്ത് പ്രാതലൊരുക്കിയ ഈശോ പ്രത്യാശയുടെ ആഴത്തിലേക്ക് ശിഷ്യരെ ക്ഷണിച്ചു. അനുതാപത്തിലേയ്ക്കുള്ള വിളി തിരിച്ചറിഞ്ഞ് സുവിശേഷം ജീവിക്കുന്നതിലെ സന്തോഷം അനുഭവിക്കുവാൻ അവിടുന്ന് നമുക്കായി സകലതും ക്രമീകരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച വരെ നടത്തപ്പെടുന്ന കൺവെൻഷൻ വൈകുന്നേരം 4.30 ന് പരിശുദ്ധ കുർബാനയോടെ ആരംഭിച്ച് 9 മണിക്ക് സമാപിക്കും. മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൺവെൻഷന്റെ മൂന്നാം ദിവസമായ നാളെ രാവിലെ 9 മണി മുതൽ 2 വരെ യുവജന കൺവെൻഷനും നടത്തപ്പെടുന്നതാണ്. കൺവെൻഷൻ ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 6 മണി വരെ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group