മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വന്യമൃഗ ആക്രമണങ്ങൾ പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കിൽ മന്ത്രി രാജിവെച്ച് ഒഴിയുന്നതാണ് ഉത്തമം : മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

പാവപ്പെട്ട മനുഷ്യരുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി ഉയർത്തുന്ന വന്യമൃഗ ആക്രമണങ്ങൾ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നല്ലെങ്കിൽ മന്ത്രി രാജിവെച്ച് ഒഴിയുന്നതാണ് ഉത്തമമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.

നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. വന്യജീവികളുടെ ആക്രമണങ്ങൾ നിയന്ത്രിക്കാൻ ശാശ്വത പരിഹാരത്തിനായി സർക്കാർ സംവിധാനങ്ങൾ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ ബഹുജന പ്രക്ഷോഭത്തിനു നിർബന്ധിതരാകുന്ന സാഹചര്യമുണ്ടാകുമെന്നും ബിഷപ്പ് മുന്നറിയിപ്പു നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group