വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം; കെസിവൈഎം ഇടുക്കി രൂപതയുടെ 48 മണിക്കൂര്‍ ഉപവാസസമരത്തിന് തുടക്കം

രൂക്ഷമായ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കെസിവൈഎം ഇടുക്കിരൂപതയുടെ 48 മണിക്കൂര്‍ ഉപവാസ സമരത്തിന് അടിമാലിയില്‍ തുടക്കമായി.

വിഷയത്തിൽ തുടർച്ചയായി കർഷകർ പ്രക്ഷോഭിച്ചിട്ടും നടപടിയെടുക്കാത്ത സർക്കാരിന്റെ സമീപനത്തിനെതിരെയാണ് ഉപവാസ സമരം.

കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റ് ജെറിന്‍ ജെ. പട്ടാംകുളത്തിന്‍റെയും സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം അലക്സ് തോമസിന്‍റെയും നേതൃത്വത്തിലാണ് 48 മണിക്കൂര്‍ ഉപവാസം തുടങ്ങിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m