സി ബി സി ഐ പ്രത്യേക സമ്മേളനം വിളിച്ചു മണിപ്പൂർ വിഷയം ചർച്ചചെയ്യുമോ?

വ്യാഖ്യാനങ്ങളും പൂഴ്ത്തിവയ്ക്കലുമില്ലാതെ ഈ വിഷയം ഇന്ത്യൻ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ വൈകിയാൽ, അതിനു നൽകേണ്ടിവരുന്ന വില ചെറുതായിരിക്കുമോ???

യൂറോപ്യൻ യൂണിയന്റെ പാർലമെന്റ് ചർച്ച ചെയ്യുകയും, മത സ്വാതന്ത്ര്യ ത്തിനായുള്ള യു എസ് കമ്മീഷൻ മണിപ്പൂർ സന്ദർശിക്കാൻ ഇന്ത്യൻ സർക്കാരിനോട് അനുമതി തേടുകയും ചെയ്തു…

ഇന്ത്യയിലെ സഭകൾ ഈ വിഷയത്തെ എങ്ങിനെ സമീപിക്കുന്നു എന്നാണ് ലോകം ഉറ്റു നോക്കുന്നത്… ഇക്കാര്യത്തിൽ നിസ്സംഗതയും അനിശ്ചിതത്വവും സഭയേയോ ഇന്ത്യൻ സമൂഹത്തെയോ സഹായിക്കുകയില്ല..

കേവലം വൈകാരികമല്ലാത്ത, കൃത്യമായ അവലോകനവും വിലയിരുത്തലും നിലപാടും സാധ്യമായ നടപടികളും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

കടപ്പാട് :Fr . Varghese Vallikkatt
Former Deputy Secretary General & Spokesperson at Kerala Catholic Bishops’ Council (KCBC)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group