തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടില്‍ ആശങ്ക ഉയർത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഭീതിയായി നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡാം എങ്ങാനും പൊട്ടിയാല്‍ ആര് ഉത്തരവാദിത്വം പറയും? കോടതി പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
മുല്ലപ്പെരിയാർ ഡാം പൊട്ടുമായിരിക്കും, പൊട്ടില്ലായിരിക്കും. പൊട്ടിയാല്‍ ആര് ഉത്തരം പറയും. കോടതികള്‍ ഉത്തരം പറയുമോ? കോടതികളില്‍ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങള്‍ കൈപ്പറ്റി, ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയില്‍ കൊണ്ടുപോകുന്നവർ ഉത്തരംപറയുമോ? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരില്‍ മുങ്ങിത്താഴാൻ ആവില്ല – സുരേഷ് ഗോപി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group