പുഷ്പഗിരിയിൽ കോൺവെന്‍റിന് നേരേ കല്ലേറാക്രമണം

ഗാന്ധിനഗർ കരിമ്പം റോഡിലെ ഫാത്തിമ എഫ്‌സി കോൺവെന്റ് ആൻഡ് ലേഡീസ് ഹോസ്റ്റലും കോൺവെന്റ് ചാപ്പലിനും നേരേ കല്ലേറാക്രമണം. ബുധനാഴ്‌ച രാത്രി ഒൻപതരയോടെയും പന്ത്രണ്ടോടെയുമായിരുന്നു ആക്രമണം നടന്നത്.

ഒൻപതരയോടെ കോൺവെൻ്റ് വളപ്പിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം ഹോസ്റ്റൽ മുറികളിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞു.

ശബ്ദം കേട്ട് മദർ ഇൻ ചാർജ് സിസ്റ്റർ ജ്യോത്സ്‌നയുടെ നേതൃത്വത്തിൽ കോൺവെന്റിലുള്ളവർ ടോർച്ചടിച്ച് പരിശോധിച്ചെങ്കിലും ഇതിനകം അക്രമികൾ രക്ഷപ്പെട്ടു.

തുടർന്ന് പന്ത്രണ്ടോടെ അക്രമികൾ വീണ്ടുമെത്തി ചാപ്പലിനു നേരേ കല്ലേറു നടത്തുകയായിരുന്നു. കല്ലേറിൽ ചാപ്പലിൻ്റെ ജനൽ ചില്ലുകൾ തകർന്നു. കരിങ്കല്ലും ചെങ്കല്ലിൻ്റെ കഷണങ്ങളും ഉപയോഗിച്ചാണ് എറിഞ്ഞത്. കല്ലിൻ ചീളുകൾ പല ജനൽ ചില്ലുകൾക്കിടയിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. രാവിലെ സിസ്റ്റർ ജ്യോത്സന തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഡിവൈഎസ്‌പി പി. പ്രമോദ്, സിഐ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group