വിസ്കോൺസിൻ ദർശക വിശുദ്ധ പദവിയിലേക്ക്

പരിശുദ്ധ കന്യകാമറിയത്തെ വിസ്കോൺസിനിൽ ദർശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ബെൽജിയൻ കുടിയേറ്റക്കാരി അഡെൽ ബ്രൈസിനെ യു.എസ് ബിഷപ്പുമാർ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പരിഗണിക്കുന്നു.

2016ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കാത്തലിക് ബിഷപ്പുമാരുടെ കോൺഫറൻസ്, മരിയൻ പ്രത്യക്ഷീകരണം നടന്ന ഇടത്തെ ഒരു ദേശീയ തീർത്ഥാടന ദൈവാലയമായി പ്രഖ്യാപിച്ചിരുന്നു. ഇത് യു.എസിലെ അംഗീകൃത മരിയൻ പ്രത്യക്ഷീകരണം നടന്ന ഏക ദേശീയ ദൈവാലയമാണ്.

ബെൽജിയൻ കുടിയേറ്റക്കാരിയായ അഡെൽ ബ്രെസാണ് കാടിനുള്ളിൽ ഒരു നടപ്പാതയിലൂടെ നടക്കുമ്പോൾ പരിശുദ്ധ കന്യകാമറിയത്തെ ദർശിച്ചത്. അവൾ ആയിരിക്കുന്ന ഇടത്തെ കുട്ടികളെ പഠിപ്പിക്കാൻ പരിശുദ്ധ അമ്മ അവളോട് ആവശ്യപ്പെട്ടു. അഡെൽ തന്റെ വാഗ്ദാനം ഓർമ്മിക്കുകയും കിഴക്കൻ വിസ്കോൺസിനിലുടനീളം സഞ്ചരിച്ച് കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. ഒടുവിൽ അവൾ സമാനചിന്താഗതിക്കാരായ ചില സ്ത്രീകളെ തനിക്കുചുറ്റും കൂട്ടിച്ചേർക്കുകയും മൂന്നാം ഓർഡറിലെ അംഗങ്ങളായി ജീവിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m