സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവില്‍ സർവീസ് 2023 ഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി.

എറണാകുളം സ്വദേശിയായ പികെ സിദ്ധാർഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സർവീസ് നേട്ടമാണിത്. 2022 ല്‍ 121 ാം റാങ്കാണ് സിദ്ധാർഥ് നേടിയത്. നിലവില്‍ ഐ.പി.എസ് ട്രെയിനിങ്ങിലാണ്.

മലയാളികളായ വിഷ്ണു ശശികുമാർ 31ാം റാങ്കും അർച്ചന പിപി 40ാം റാങ്കും രമ്യ ആർ 45ാം റാങ്കും നേടിയിട്ടുണ്ട്. ബെൻജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോർജ് (93), ജി ഹരിശങ്കർ (107), ഫെബിൻ ജോസ് തോമസ് (133), മഞ്ജുഷ ബി.ജോർജ് (195),നെവിൻ കുരുവിള തോമസ് (225), മഞ്ജിമ പി (235) ഫാത്തിമ ഷിംന (317), ഭരത്കൃഷ്ണ പിഷാരടി (347), അമൃത എസ് (398) എന്നിവരാണ് ഉയർന്ന റാങ്ക് നേടിയ മറ്റ് മലയാളികള്‍.

ഫലം അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://upsc.gov.in/

1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിൻ പരീക്ഷ നടന്നു. മെയിൻസ് പരീക്ഷയില്‍ വിജയിച്ചവർക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m