വരു… നമ്മുക്ക് സൈബറിടങ്ങളിലെ ക്രിസ്തു സാക്ഷികളായി തീരാം…

മരിയൻ വൈബ്സ് …..
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു. മരിയൻ വൈബ്സ്…….കത്തോലിക്കാ സഭയുടെ നേർക്ക് അടച്ചാക്ഷേപങ്ങളും അവഹേളനങ്ങളും വ്യാജവാർത്തകളും തീർക്കുന്ന സൈബർ ലോകത്ത് അവയ്ക്കു നടുവിൽ  സത്യത്തെ മുറുകെ പിടിച്ച് ഫെയ്സ്ബുക് – വാട്ട്സ് ആപ്പ് ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയാ ലോകത്ത് വസിക്കുന്ന വിശ്വാസത്തിന്റെ ദീപമായി യുവത്വങ്ങൾക്കിടയിൽ നിലകൊള്ളാൻ മരിയൻ വൈബ്സിനെ നിങ്ങൾക്കു മുൻപിൽ സാദര പൂർവ്വം സമർപ്പിക്കുന്നു. അജണ്ടകളും പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ പക്ഷം പിടിക്കലുകളുടെ സൈബർ ലോകത്ത്
മരിയൻ വൈബ്സിന്റെ ലോകത്ത് മരിയൻ വൈബ്സിന് ഒരേയൊരു പക്ഷമേയുള്ളു….. അത് പരിശുദ്ധ അമ്മയിലൂടെ ക്രിസ്തുവിലധിഷ്ഠിതമായ കത്തോലിക്കാ സഭയുടെ പക്ഷം …. വരു നമ്മുക്ക് സൈബറിടങ്ങളിലെ ക്രിസ്തു സാക്ഷികളായി തീരാം…………

ക്രിസ്തുവിന്റെ പിൻഗാമികളായി ക്രിസ്തുവിന്റെ സാക്ഷികളായി മാറാൻ ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നതു പോലെ ഇന്നിന്റെ ശ്രദ്ധാകേന്ദ്രമായ മാധ്യമരംഗത്തും ക്രൂശിതന്  സാക്ഷികളാകുവാൻ അവന്റെ സഭയുടെ പ്രഘോഷകരാവാൻ എല്ലാ കത്തോലിക്കർക്കും  മുന്നിൽ മരിയൻ വൈബ്‌സ് ഒരു വൻ സാധ്‌ധ്യതയായി മാറാൻ എല്ലാവരും അകമഴിഞ്ഞ പ്രോത്സാഹനവും സഹകരണവും നിങ്ങളുടെ വിലയേറിയ ഷെയറും ലൈക്കും സബ്സ്ക്രിപ്ഷനും നല്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു വരൂ ….നമ്മുക്കെല്ലാവർക്കും ക്രിസ്തുവിന്റെ സാക്ഷികളായി മാറാം………….