സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് കന്യാസ്ത്രീക്ക് ത്രിപുര സർക്കാരിന്റെ ആദരവ്

ത്രിപുര സംസ്ഥാനത്തിലെ സ്ത്രീശാക്തീകരണ പ്രവർത്തനങ്ങൾക്ക് നിസ്തുല സംഭാവന നൽകിയ കത്തോലിക്ക കന്യാസ്ത്രീക്ക് സർക്കാരിന്റെ ആദരവ്.

ഔർ ലേഡി ഓഫ് മിഷൻ സഭാംഗമായ സിസ്റ്റർ ജൂഡിത്ത് ഷാഡാപ്പിനെയാണ് സർക്കാർ ആദരിച്ചത്.

മേഘാലയ സ്വദേശിനിയാണ് സിസ്റ്റർ . വിമൻ ഫോർ ഇന്റഗ്രേറ്റഡ് സയനബിൾ എംപവർമെന്റ്ിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയാണ് ഈ കന്യാസ്ത്രീ .

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് മുമ്പും നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. സന്യാസസമൂഹം നടത്തുന്ന വിവിധ സ്കൂളുകളിൽ പന്ത്രണ്ടുവർഷത്തിലേറെയായി അധ്യാപികയായി സേവനം ചെയ്യുന്ന സിസ്റ്ററിന്റ നേതൃത്വത്തിൽ സ്ത്രീകളുടെയും, പെൺകുട്ടികളുടെയും ആത്മീയം,ശാരീരികം, ഭൗതികവുമായ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group