സഭയോടുചേർന്ന് വിശ്വാസതീക്ഷ്ണതയോടെ പ്രവർത്തിക്കുക: മാർ മാത്യു മൂലക്കാട്ട്

സഭയോട് ചേർന്ന് വിശ്വാസതീക്ഷ്ണതയോടെ പ്രവർത്തിക്കുവൻ അഹ്വാനം നൽകി മാർ മാത്യു മൂലക്കാട്ട്.

കോട്ടയം അതിരൂപതയിലെ പാരിഷ് കൗൺസിൽ അംഗങ്ങൾക്കായുള്ള പരിശീലനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയോട് ചേർന്ന് വിശ്വാസതീക്ഷ്ണതയോടെ ഇടവകകളെ വളർത്തുന്നതിന് പാരിഷ് കൗൺസിൽ അംഗങ്ങൾ കൂട്ടായി യത്നിക്കണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പിതാവ് പറഞ്ഞു. “പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും’ എന്ന വിഷയത്തിൽ അതിരൂപതാ ചാൻസിലർ ഫാ. തോമസ് ആദോപ്പിള്ളിൽ ക്ലാസ് നയിച്ചു.

അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m