റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് ഡല്‍ഹിയിലെത്തി

റഷ്യയില്‍ കുടുങ്ങിയ മലയാളി യുവാവ് ഡേവിഡ് മുത്തപ്പൻ ഇന്ത്യയില്‍ തിരിച്ചെത്തി. പൂവാർ പൊഴിയൂർ കല്ലി സ്വദേശിയാണ്.

ഡേവിഡ് ഇന്ന് രാവിലെ ഡല്‍ഹിയിലെത്തി. ഇന്ത്യൻ എംബസി താല്‍ക്കാലിക യാത്രാ രേഖ നല്‍കിയതോടെയാണ് മടക്കം സാധ്യമായത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ ഡേവിഡിന് പരുക്ക് പറ്റിയിരുന്നു.

വ്യാജ റിക്രൂട്ട് ഏജൻസിയുടെ ചതിയില്‍ പെട്ടാണ് ഡേവിഡ് റഷ്യയിലെത്തുന്നത്. രണ്ടുദിവസം കഴിഞ്ഞ് ഡേവിഡിനെ കേരളത്തില്‍ എത്തിക്കുമെന്ന് സിബിഐ അറിയിച്ചു.

സൂപ്പർ മാർക്കറ്റില്‍ 1.60 ലക്ഷം രൂപ മാസ വേതനത്തില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്താണ് കഴിഞ്ഞ ഒക്ടോബർ അവസാന വാരം ഓണ്‍ലൈ‍ൻ വഴി പരിചയപ്പെട്ട ഡല്‍ഹിയിലെ ഏജന്‍റ് മൂന്നരലക്ഷം രൂപ കൈപ്പറ്റിയ ശേഷം ഡേവിഡിനെ റഷ്യയില്‍ എത്തിച്ചത്.

റഷ്യൻ‌ പൗരത്വമുള്ള മലയാളിയായ അലക്സ് ആണ് വിമാനത്താവളത്തില്‍ നിന്നു ഡേവിഡിനെ പട്ടാള ക്യാംപില്‍ എത്തിച്ചത്. ക്യാംപില്‍ എത്തിയപ്പോള്‍ തന്നെ ഉദ്യോഗസ്ഥർ പാസ്പോർട്ടും യാത്രാ രേഖകളും വാങ്ങി.

പത്ത് ദിവസത്തെ പരിശീലനത്തിനു ശേഷം യുക്രെയ്ൻ അതിർത്തിയില്‍ യുദ്ധ മേഖലയില്‍ എത്തിച്ച്‌ യുദ്ധത്തില്‍ പങ്കെടുത്തതോടെയാണു ഡേവിഡിനു ചതി മനസിലായത്. ഡിസംബർ 25ന് രാത്രി റോണക്സ് മേഖലയില്‍ രാത്രി നടത്തത്തിനു പോകുമ്ബോള്‍ ‍ഡ്രോണില്‍ എത്തിയ ബോംബ് പൊട്ടി കാലിന് ഗുരുതര പരുക്കേറ്റു. മോസ്കോയിലെ ഒരു പള്ളി വികാരിയുടെ സംരക്ഷണയില്‍ ആണ് ഡേവിഡ് കഴിഞ്ഞിരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group