ഇടവക വികാരിമാരായ വൈദികരുടെ ലോക സമ്മേളനം ഏപ്രിൽ 28 മുതൽ

സിനഡാത്മകതയെ അധികരിച്ചുള്ള സിനഡുസമ്മേളനത്തിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടത്തിന് ഒരുക്കമായി ഇടവക വികാരിമാരായ വൈദികരുടെ ലോക സമ്മേളനം നടക്കും. ഇക്കൊല്ലം ഏപ്രിൽ 28 മുതൽ മെയ് രണ്ട് വരെ റോമിലായിരിക്കും സമ്മേളനം സംഘടിപ്പിക്കുക.

കത്തോലിക്കാ മെത്രാൻ സംഘങ്ങളും പൗരസ്ത്യ കത്തോലിക്കാ സഭകളും തിരഞ്ഞെടുത്തയക്കുന്ന മുന്നൂറോളം വൈദികരായിരിക്കും ഇതിൽ സംബന്ധിക്കുക.
ഇത് ശ്രവണത്തിൻറെയും പ്രാർത്ഥനയുടെയും വിവേചിച്ചറിയലിൻറെയും ഒരു കൂടിക്കാഴ്ചയായിരിക്കുമെന്ന് സമ്മേളനത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group