ഈ വർഷത്തെ ‘കെസിബിസി ജോൺ പോൾ അവാർഡ് ഷെയ്‌സൺ പി ജോസഫിന്.

ഈ വർഷത്തെ കെസിബിസി മീഡിയ കമ്മീഷൻ നൽകുന്ന നവാഗത ചലച്ചിത്ര പ്രതിഭയ്ക്കുള്ള ജോൺ പോൾ അവാർഡിന് സംവിധായകൻ ഷെയ്‌സൺ പി ജോസഫ് അർഹനായി.

2023ൽ പുറത്തിറങ്ങിയ ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ് ആണ് ഷെയ്‌സൻ്റെ ആദ്യ ചിത്രം.

മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് ഫിലിം ആൻഡ് ടെലിവിഷൻ വിഭാഗം ഡീൻ ആയി ഇപ്പോൾ സേവനം ചെയ്യുന്നു. ഇന്റർനാഷണൽ കാത്തലിക് വിഷ്വൽ മീഡിയ ഗോൾഡൻ അവാർഡ് 2024 ഉൾപ്പെടെ 55ൽ അധികം പുരസ്കാരങ്ങൾ ഇതിനോടകം നേടിയ സിനിമ 2024 ലെ ഓസ്കാർ നോമിനേഷനും നേടിയിരുന്നു.

മെയ് 24 ന് കെസിബിസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group