സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ 104 സര്‍ക്കാര്‍ ഐ ടി ഐകളിലായി 72 ഏകവത്സര, ദ്വിവല്‍സര, ആറ് മാസ ട്രേഡുകളിലേയ്ക്ക് അപേക്ഷ ക്ഷണിയ്ക്കുന്നു. ഈ മാസം 29 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ മുഖേനെയാണ് ഐ ടി ഐകളില്‍ പ്രവേശനത്തിന് അപേക്ഷ നല്‍കേണ്ടത്. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്പെക്ടസും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വകുപ്പ് വെബ്സെറ്റിലും (https://det.kerala.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ട പോര്‍ട്ടലിലും (https://itiadmissions.kerala.gov.in) ലഭ്യമാണ്.

വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച്‌ ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ വഴി 100 രൂപ ഫീസടച്ച്‌ കേരളത്തിലെ ഏത് ഐ ടി ഐ കളിലേയ്ക്കും പ്രവേശത്തിന് അപേക്ഷിക്കാം. അപേക്ഷ നല്‍കിയ ശേഷം നിശ്ചിത തീയതിയില്‍ ഓരോ ഐ ടി ഐ യുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷന്‍ തീയതി എന്നിവ പരിശോധിച്ച്‌ വിവിധ ഐ ടി ഐ കളിലേയ്ക്കുള്ള പ്രവേശനസാധ്യത വിലയിരുത്താവുന്നതാണ്. റാങ്ക് ലിസ്റ്റുകള്‍ ഐ ടി ഐ കളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ എസ് എം എസ് മുഖേനയും ലഭിക്കുന്നതാണ്. പ്രവേശനത്തിന് അര്‍ഹത നേടുന്നവര്‍ നിശ്ചിത തീയതിക്കുള്ളില്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് ഒടുക്കി പ്രവേശനം ഉറപ്പാക്കണം.. കേരളം മുഴുവന്‍ ഒരേ സമയത്ത് അഡ്മിഷന്‍ നടക്കുന്നതിനാല്‍ മുന്‍ഗണന അനുസരിച്ചുള്ള സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്വയം തെരെഞ്ഞെടുക്കേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group