ലോറിയില്‍ നിന്ന് കല്ലുവീണ് ബിഡിഎസ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ അദാനി ഗ്രൂപ്പ് യുവാവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും.
മരിച്ച അനന്തുവിന്‍റെ കുടുംബത്തെ നേരില്‍ക്കണ്ടാണ് കമ്ബനി അധികൃതർ സഹായസന്നദ്ധത അറിയിച്ചത്.
വിഷയത്തില്‍ കളക്ടർ വിളിച്ചുചേർത്ത യോഗത്തിലും ധനസഹായത്തെപ്പറ്റി തീരുമാനമായിരുന്നില്ല. ഇതിനുപിന്നാലെയാണ് സഹായ സന്നദ്ധത അറിയിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്.
മറ്റൊരു ടിപ്പർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക സന്ധ്യാറാണിക്കും അദാനി ഗ്രൂപ്പ് ധനസഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് എത്ര തുകയാണെന്ന് തീരുമാനമായിട്ടില്ല.
വിഴിഞ്ഞം തുറമുഖനിർമാണ പ്രവർത്തനങ്ങള്‍ക്കായി കൊണ്ടുപോയ കല്ല് ലോറിയില്‍നിന്ന് തെറിച്ചുവീണാണ് 26 കാരനായ അനന്തു മരിച്ചത്. മുഖത്ത് കല്ല് വീണതോടെ അനന്തു ഓടിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m