യുവ മിഷ്ണറി ദമ്പതികൾ കൊല്ലപ്പെട്ടു

ഹെയ്തിയിൽ അമേരിക്കയിൽ നിന്നുള്ള യുവമിഷ്ണറി ദമ്പതികൾ കൊല്ലപ്പെട്ടു. മിഷ്ണറികളായ നതാലിയയും ഭർത്താവ് ഡേവി ലോയ്‌ഡുമാണ് അക്രമി സംഘത്തിന്റെ ആക്രമണത്തിൽ മരിച്ചത്.

വടക്കൻ പോർട്ട്-ഓ-പ്രിൻസിലെ ലിസോണിലെ കമ്മ്യൂണിറ്റിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് ഹെയ്തിയൻ പോലീസ് യൂണിയൻ തലവൻ ലയണൽ ലസാരെ പറഞ്ഞു. മിഷൻ ഹെയ്‌തി എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും ഹെയ്‌തി പൗരനുമായ ജുഡ് മോണ്ടിസും കൊല്ലപ്പെട്ടു. മിസോറി സംസ്ഥാനത്ത് നിന്നുള്ള യുഎസ് ജനപ്രതിനിധി സഭാംഗം ബെൻ ബേക്കറിന്റെ മകളാണ് കൊല്ലപ്പെട്ട നതാലിയ.

ഇക്കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. മൂന്നു ട്രക്കുകളിലെത്തിയ ഗുണ്ടകളാണ് അക്രമം നടത്തിയത്. ഇതിനിടെ പുറത്തു നിന്നെത്തിയ മറ്റൊരു ഗുണ്ടാസംഘവും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. ഡേവിയെ ഇവരുടെ വീടിനുള്ളിലേക്കു കൊണ്ടു പോയി കെട്ടിയിട്ടു മർദ്ദിക്കുകയായിരിന്നുവെന്നും തുടർന്ന് ദമ്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നും പ്രാദേശിക വൃത്തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മൃതദേഹങ്ങൾ കത്തിക്കാന്‍ ശ്രമിച്ചതായും ‘ദ വാൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂണിൽ വിവാഹത്തിന് തൊട്ടുപിന്നാലെ ദമ്പതികൾ സന്നദ്ധ സേവനത്തിനും ഈശോയെ പകരാനും ഹെയ്തിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m