ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ഛത്തീസ്ഗഡിൽ യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ ക്രൈസ്തവ വിശ്വാസത്തെ പ്രതിയുള്ള തർക്കത്തെ തുടർന്ന് യുവതി കൊല്ലപ്പെട്ടു.

ജൂൺ 24-ന് തീവ്ര ഹൈന്ദവ വിശ്വാസികളായ ബന്ധുക്കളാണ് ബിന്ദു സോറി എന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടു വർഷം മുൻപ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച യുവതി തൻ്റെ വിശ്വാസത്തെ പ്രതി നിരവധി ഭീഷണികൾ മുൻപും നേരിട്ടിരുന്നതായി ക്രിസ്ത്യൻ പെർസിക്യൂഷൻ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മരിച്ച ബിന്ദു സോറിയുടെ ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ, നാല് വർഷം മുമ്പ് ക്രിസ്ത്യാനികളായതു മുതൽ തന്റെ കുടുംബത്തെ മറ്റ് ബന്ധുക്കൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ആരോപിച്ചു. സോറിയുടെ കുടുംബം നേരത്തെ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഉപദ്രവിച്ചവർക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും പുതിയ പരാതിയിൽ ആരോപിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m