ശാസ്ത്രജ്ഞരുടെയും അന്താരാഷ്ട്ര സമ്മേളനമൊരുക്കി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുകയാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ അടിയന്തിരമായ ആവശ്യം. അതു നിയന്ത്രിക്കുമാറ് വ്യവസായ മേഖല, ഗതാഗതം, പരിസ്ഥിതി എന്നിവയില്‍നിന്നും ഉണ്ടാകുന്ന മലിനീകരണ ഘടകമായ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവു നിയന്ത്രിച്ചുകൊണ്ട്, ഹരിതവാതക ഫലപ്രാപ്തി ആര്‍ജ്ജിക്കുവാനും, അങ്ങനം പരിസ്ഥിതി മെച്ചപ്പെടുത്തുവാനും, കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുവാനും, പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനും ഫ്രാൻസിസ് മാർപാപ്പ ദൈവജനത്തെ നേരത്തെ പഠിപ്പിച്ചിരുന്നു . കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ശാസ്ത്രജ്ഞരെ ഒരു വേദിയില്‍ കൊണ്ടുവരുന്ന ചരിത്രപരമായ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി വത്തിക്കാന്‍. മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തെ ഏറെ സൂക്ഷ്മതയോടെയാണ് വത്തിക്കാന്‍ നിരീക്ഷിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 12 വരെ ബ്രിട്ടനില്‍ നടക്കുന്ന യു.എന്‍. കാലാവസ്ഥാ ഉച്ചകോടിക്കു (COP26) മുന്നോടിയായാണ് വത്തിക്കാനില്‍ വിശ്വാസവും ശാസ്ത്രവും എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ നാലിന് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്. വത്തിക്കാനിലെ ബ്രിട്ടീഷ്, ഇറ്റാലിയന്‍ എംബസികള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോകത്തെ നാല്‍പതോളം പ്രമുഖ മതനേതാക്കളും 10 പ്രശസ്തരായ ശാസ്ത്രജ്ഞരും പങ്കെടുക്കും. സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കും.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം. പ്രകൃതിയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം ഭാവി തലമുറകളില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തെക്കുറിച്ചും ഫ്രാന്‍സിസ് പാപ്പ തന്റെ നിലപാടും ആശങ്കയും പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശങ്ക ഉള്‍ക്കൊണ്ടാണ് മതനേതാക്കളെയും ശാസ്ത്രജ്ഞരെയും ഒരുമിച്ചു കൊണ്ടുവരുന്ന സുപ്രധാന സമ്മേളനത്തിന് വത്തിക്കാനില്‍ വേദിയൊരുങ്ങുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group