യുകെയിൽ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാർ അറസ്റ്റിൽ

യുകെയില്‍ അനധികൃതമായി ജോലി ചെയ്തുവന്ന 12 ഇന്ത്യക്കാരെ ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഒരു സ്ത്രീയുള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്. ഇവർ കേക്ക്, കിടക്ക ഫാക്ടറികളില്‍ ജോലി ചെയ്തുവരികയായിരുന്നു.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. ഇംഗ്ലണ്ട് വെസ്റ്റ് മിഡ്‌ലാൻഡ് മേഖലയിലെ കിടക്കനിർമാണ കമ്ബനിയില്‍ ജോലി ചെയ്തുവന്ന ഏഴ് പേരും തൊട്ടടുത്ത കേക്ക് ഫാക്ടറിയില്‍ ജോലി ചെയ്തുവന്ന നാല് പേരുമാണ് ഇമിഗ്രേഷൻ എൻഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്. . ഒരു വീട്ടില്‍ ജോലിക്കു നിന്ന സ്ത്രീയും അറസ്റ്റിലായി. അറസ്റ്റിലായ നാലുപേരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനായി തടങ്കലിലാക്കി.

എട്ടുപേരെ ഇമിഗ്രേഷൻ ഓഫീസില്‍ പതിവായി റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍വിട്ടു. നിയമവിരുദ്ധമായി തൊഴിലാളികളെ ജോലിക്കു നിർത്തിയ കുറ്റത്തിന് രണ്ട് കമ്ബനികള്‍ക്കും വൻതുക പിഴ ചുമത്തപ്പെടാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group