ക്രിസ്തീയസാക്ഷ്യവുമായി യുവ മിഷനറിമാർ ക്യാമ്പുകളിലേക്ക്..

വാഷിംഗ്ടൺ ഡിസി :അമേരിക്കയിൽ ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യമാകുവാൻ ക്യാംപസുകളിലേക്കും ഇടവകകളിലേക്കും 800ലധികം യുവ മിഷണറിമാർ എത്തുന്നു. യു.എസിലെ കത്തോലിക്കാ വിദ്യാർത്ഥികളുടെ ഇടയിൽ ശുശ്രൂഷ ചെയ്യുന്ന ‘ഫോക്കസ്’ (ഫെല്ലോഷിപ്പ് ഓഫ് കാത്തലിക് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്‌) മിനിസ്ട്രി നിർവഹിക്കുന്ന ശ്രദ്ധേയമായ മിഷണറി ദൗത്യത്തിന്റെ ഭാഗമാണ് ഈ യുവ മിഷണറിമാർ.ജീവിതസാക്ഷ്യങ്ങളിലൂടെ ക്രിസ്തീയ സ്‌നേഹം പ്രഘോഷിക്കുക, അനേകം ആത്മാക്കളെ ക്രിസ്തുവിനുവേണ്ടി നേടുക എന്നീ ലക്ഷ്യങ്ങളുമായി അമേരിക്കയിലെ 25 ഇടവകകളും ഏഴ് ഇന്റർനാഷണൽ ക്യാംപസുകളും ഉൾപ്പെടെ 205 സ്ഥലങ്ങളിലേക്കാണ് ഇവർ എത്തിച്ചേരുന്നത്. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ക്രിസ്തുവിശ്വാസം പുനരുജ്ജീവിപ്പിക്കാൻ കരുത്തേകുന്ന ഈ ഉദ്യമം, പൗരോഹിത്യ- സമർപ്പിത ദൈവവിളികൾ തിരിച്ചറിയാൻ പുതുതലമുറയെ സഹായിക്കുമെന്നുമാണ് പ്രതീക്ഷ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group

​​​