ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു….ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുള്ള അപേക്ഷകള്‍ നിര്‍ദിഷ്ട ഫീസ് സഹിതം ജൂണ്‍ 19നകം രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.

ഫലം www.keralaresults.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷ ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭ്യമാണ്. പരീക്ഷാഫലം

പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് 100 രൂപയും ഫോട്ടോകോപ്പിക്ക് 300 രൂപയുമാണ് അടക്കേണ്ടത്. സ്‌കൂളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ 21നകം പ്രിന്‍സിപ്പല്‍മാര്‍ iExamsല്‍ അപ് ലോഡ് ചെയ്യണം. ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അപേക്ഷ ഫീസ്, ഡിമാന്‍ഡ് ഡ്രാഫ്റ്റായി തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് എജുക്കേഷനിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എക്‌സാമിനേഷന്‍ ജോയന്റ് ഡയറക്ടറുടെ പേരില്‍ അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ അയക്കേണ്ടതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group