ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ക്രൈസ്തവ സമൂഹം നൽകിയ സേവനങ്ങൾ പ്രശംസനീയo : ഗോവ ഗവർണർ

ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കും മതസൗഹാർദത്തിനും ക്രൈസ്തവ സമൂഹo നൽകിയ സേവനങ്ങൾ പ്രശംസനീയമാണെന്ന്‍ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള.

വിശുദ്ധ തോമാശ്ലീഹയുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാമത് വാർഷികവും ഡൽഹി-ഫരീദാബാദ് സീറോ മലബാർ രൂപതയുടെ പത്താമത് വാർഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളോടുമുള്ള ആദരവും സ്നേഹവുമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ കാതലെന്നും ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വീഡിയോ സന്ദേശത്തിലൂടെ അനുഗ്രഹ പ്രഭാഷണം നടത്തി. ഡൽഹി അശോക് വിഹാർ മോണ്ട് ഫോർട്ട് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ വത്തിക്കാൻ ന്യൂൺഷോയുടെ പ്രതിനിധി മോൺ. ജുവാൻ പാബ്ലോ സെ റില്ലോസ് ഹെർണാണ്ടസ്, ഡൽഹി ആർച്ച്ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ബിഷപ്പുമാരായ മാർ തോമസ് അന്തോണിയോസ്, മാർ ജോസ് പുത്തൻവീട്ടിൽ, വികാരി ജനറൽ ജോസഫ് ഓടനാട്ട്, ഫാ. ജോസ് ഇടശേരി, വസീർപൂർ എംഎൽഎ രാജേഷ് ഗുപ്ത, സിസ്റ്റർ റൂബി ജോസഫ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. ആലപ്പുഴ കൃപാസനം ധ്യാന കേന്ദ്രത്തിലെ ധ്യാനഗുരു ഫാ. ജോസഫ് വലിയവീട്ടിൽ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group