ചന്ദ്രയാന്‍ 3; രണ്ടാം ഘട്ടവും വിജയകരo : ഐഎസ്‌ആര്‍ഒ

ചന്ദ്രയാൻ 3ന്റെ സഞ്ചാരപാതയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ ഐഎസ്‌ആര്‍ഒ.

പേടകത്തിന്റെ ഭ്രമണപഥം വീണ്ടും വിജയകരമായി ഉയര്‍ത്താൻ സാധിച്ചു. നിലവില്‍ 41,603 കി.മീ – 226 കി.മീ ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ വലംവെയ്ക്കുന്നതെന്ന് ഐഎസ്‌ആര്‍ഒ സമൂഹമാദ്ധ്യമം വഴിയാണ് അറിയിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയ്ക്ക് ഭ്രമണപഥം വീണ്ടും ഉയര്‍ത്തും.

വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച്‌ ഭ്രമണപഥം ഉയര്‍ത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാല്‍ തന്നെയാണ് ദൗത്യത്തിന് കൂടുതല്‍ ദിനങ്ങള്‍ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം കുറയ്ക്കാൻ ഈ രീതി സഹായകമാണ്. മംഗള്‍യാൻ ദൗത്യത്തിലും ഇതേ രീതിയാണ് പിന്തുടര്‍ന്നത്.

ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എല്‍.വി.മാര്‍ക്ക് 3 എന്ന എല്‍.വി.എം.3 ജൂലായ് 14- നാണ് ചന്ദ്രയാൻ 3നെ ഭ്രമണപഥത്തില്‍ എത്തിച്ചത്. പിന്നീട് പേടകം സ്വയം ഭൂമിയെ ചുറ്റി ഭ്രമണപഥം ഉയര്‍ത്തി. ജൂലായ് 20-ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. 40 ദിവസമെടുത്ത് ചന്ദ്രന് 100 കിലോമീറ്റര്‍ അടുത്തെത്തും. ലാൻഡര്‍ വേര്‍പെട്ട് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും. അതില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ നിരീക്ഷണം നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group