യുക്രെയ്നിൽ 29 പള്ളികൾ അടക്കം 53 ചരിത്ര നിർമ്മിതികൾ നശിച്ചു: യുനസ്കോ

റഷ്യ -യുക്രെയ്ൻ യുദ്ധം ആ​​​രം​​​ഭി​​​ച്ച​​​ ശേ​​​ഷം യു​​​ക്രെ​​​യ്നി​​​ലെ ച​​​രി​​​ത്ര- സാം​​​സ്കാ​​​രി​​​ക പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള 53 കേ​​​ന്ദ്ര​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​താ​​​യി യു​​​എ​​​ൻ സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പാ​​​യ യു​​​ന​​​സ്കോ അ​​​റി​​​യി​​​ച്ചു.29 പ​​​ള്ളി​​​ക​​​ൾ, ച​​​രി​​​ത്ര​​​ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള 16 നി​​​ർ​​​മി​​​തി​​​ക​​​ൾ, നാ​​​ലു മ്യൂ​​​സി​​​യ​​​ങ്ങ​​​ൾ, നാ​​​ലു സ്മാ​​​ര​​​ക​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു ന​​​ശി​​​ച്ച​​​ത്.

ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ളും സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളും വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, റ​​​ഷ്യ യു​​​ക്രെ​​​യ്നി​​​ൽ വി​​​ത​​​ച്ച നാ​​​ശം ഇ​​​തി​​​ലും വ​​​ലു​​​താ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. മ​​​രി​​​യു​​​പോ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​സി​​​ദ്ധ​​​മാ​​​യ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക​​​ത്തീ​​​ഡ്ര​​​ൽ അ​​​ട​​​ക്കം 59 ആ​​​രാ​​​ധ​​​നാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ റ​​​ഷ്യ ന​​​ശി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​ണ് യു​​​ക്രെ​​​യ്ൻ ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group