ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ 98-ാമത് ചരമ വാര്‍ഷികാചരണം 26ന് ആരംഭിക്കുന്നു

ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​നുo ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ ആദ്യ മെ​ത്രാനുമാ​യ ധ​ന്യ​ന്‍ മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ 98-ാമ​ത് ച​ര​മ​വാ​ര്‍ഷി​കാ​ച​ര​ണം മെ​യ് 26 മു​ത​ല്‍ ജൂ​ണ്‍ ര​ണ്ട് വ​രെ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ന​ട​ക്കും.

26ന് ​രാ​വി​ലെ 9.30ന് ​മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ റോ​മാ​യാ​ത്ര ഗ്ര​ന്ഥ​ത്തെ​ക്കു​റി​ച്ച് സി​മ്പോ​സി​യം ന​ട​ക്കും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പു​സ്ത​ക പ്ര​കാ​ശ​നം ന​ട​ത്തും. റ​വ.​ഡോ.​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, ഡോ.​സി​സ്റ്റ​ര്‍ തെ​രേ​സാ ന​ടു​പ്പ​ട​വി​ല്‍, ഡോ.​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. റ​വ.​ഡോ.​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ഡോ.​സി​സ്റ്റ​ര്‍ മേ​ഴ്‌​സി നെ​ടു​മ്പു​റം ആ​മു​ഖ പ്ര​സം​ഗം ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പാ​റേ​ല്‍ പ​ള്ളി​യി​ല്‍ നി​ന്നും അ​തി​രൂ​പ​താ ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗി​ന്റെ​യും ആ​രാ​ധ​നാ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ലെ ക​ബ​റി​ട​ത്തി​ലേ​ക്ക് തീർത്ഥാടനം ന​ടത്തും.

പാ​റേ​ല്‍പ​ള്ളി വി​കാ​രി ഫാ.​ജേ​ക്ക​ബ് വാ​രി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​റു​പു​ഷ്പ മി​ഷ​ന്‍ലീ​ഗ് അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ.​ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. 4.30ന് ​തീർത്ഥാടനം മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ എ​ത്തി​ച്ചേ​രും.

മാ​ര്‍ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ ച​ര​മ​ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന് ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, 7.30ന് ​ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, 10.30ന് ​ബി​ഷ​പ് മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍, 12.15ന് ​മോ​ണ്‍.​ജ​യിം​സ് പാ​ല​യ്ക്ക​ല്‍, വൈ​കു​ന്നേ​രം 4.30ന് ​ഫാ.​ജോ​മോ​ന്‍ പു​ത്ത​ന്‍പ​റ​മ്പ് എ​ന്നി​വ​ര്‍ വി​ശു​ദ്ധ​ കു​ര്‍ബാ​ന അ​ര്‍പ്പി​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group