ലഹരിക്കെതിരെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള കെസിബിസി വെബിനാർ നാളെ…

കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ നാളെ (സെപ്റ്റംബർ 26 ഞായറാഴ്ച )6.00 – 7.30 pm, നടക്കും.കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം എന്നത്തിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടണ് വെബിനാർ സംഘടിപ്പിക്കുന്നത്.

ഡോ. സിബി മാത്യൂസ് ഐപിഎസ്* (മുൻ ഡിജിപി) : ലഹരി ഉപയോഗം ഇന്നത്തെ കേരളത്തിൽ – വാസ്തവങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയും
റവ. ഡോ. ബിജു സെബാസ്റ്റ്യൻ എംഐ* (സൈക്കോളജിസ്റ്റ്) : കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്നതെന്ത്? – അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിശകലനം ചെയ്തുo,
ഡോ. ചാക്കോ കാളാംപറമ്പിൽ* (പ്രിൻസിപ്പാൾ, അൽഫോൻസാ കോളേജ്, തിരുവമ്പാടി) : ലഹരിയുടെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു .

പരമാവധി 500 കുടുംബങ്ങൾക്കാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുക. പങ്കാളിത്തം ഉറപ്പുവരുത്താൻ വെബിനാർ തുടങ്ങുന്നതിന് അൽപ്പം മുമ്പ് താഴെക്കാണുന്ന മീറ്റിങ്ങ് ഐഡിയിൽ ജോയിൻ ചെയ്യുക.

Join Zoom Meeting
https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09

Meeting ID: 858 8935 9724
Passcode: 061988


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group