കിരീട നേട്ടത്തിൽ ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യന്റെ വിശ്വാസ പ്രഖ്യാപനം ശ്രദ്ധേയമാകുന്നു

ആദ്യ ഗ്രാൻഡ് സ്ലാം കിരീടം കരസ്ഥമാക്കിയതിന് പിന്നാലെ കിരീട നേട്ടത്തിൽ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടുള്ള യു.എസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻ കൊക്കോ ഗൗഫിന്റെ വിശ്വാസ പ്രഖ്യാപനം ചർച്ചയാകുന്നു. കിരീടത്തിലേക്കുള്ള യാത്രയിൽ തന്റെ ക്രിസ്തീയ വിശ്വാസ ജീവിതം വളരെയേറെ തന്നെ തുണച്ചതായി അവർ പറഞ്ഞു.

‘ഫ്രഞ്ച് ഓപ്പൺ തോൽവി എന്നെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് മനസിലാകുന്ന കാര്യം, ദൈവം നമ്മെ ക്ലേശങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടത്തി വിടുന്നത് കൂടുതൽ മധുരതരമായതെന്തോ നമുക്കുവേണ്ടി ഒരുക്കി വച്ചിട്ടായിരിക്കും എന്നതാണ്.’

ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ബെലാറസിന്റെ അരിന സബലെങ്കയെ 2-6, 6-3, 6-2ന് തോൽപ്പിച്ചതിന് ശേഷം കോർട്ടിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന അവളുടെ ചിത്രം വൈറലായിരുന്നു. പുരസ്‌ക്കാരവിതരണ വേദിയിൽ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി, തന്റെ പ്രാർത്ഥനാ ജീവിതം കളിക്കളത്തിൽ തന്നെ ശക്തിപ്പെടുത്താറുണ്ടെന്നും അത് മറച്ചുവെക്കേണ്ട ആവശ്യമില്ലെന്നും ഗൗഫ് വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group