ഐക്യത്തെ പിന്തുടരുവാൻ ലത്തീൻ കത്തോലിക്കരോടു ആഹ്വാനം ചെയ്ത് മാർപാപ്പാ..

വത്തിക്കാൻ സിറ്റി: റഷ്യയിലെ ലത്തീൻ കത്തോലിക്കാ സഭാ സ്ഥാപനത്തിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ലത്തീൻ കത്തോലിക്കരുടെ അപ്പോസ്തലിക അധികാരികൾക്ക് ഫ്രാൻസിസ് മാർപാപ്പ അയച്ച സന്ദേശത്തിൽ ഐക്യത്തെ പിൻതുടരുവാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

റഷ്യൻ ഫെഡറേഷനിലെ മുഴുവൻ കത്തോലിക്കാ സമൂഹവും സന്തോഷത്തോടും എളിമയോടും കൂടെ ദൈവരാജ്യത്തിന്റെ സുതാര്യത വാഗ്ദാനം ചെയ്യുന്ന ഒരു സുവിശേഷ വിത്തായിത്തീരുമെന്ന് ഫ്രാൻസിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ക്രിസ്തുവിൽ നമ്മെ ഒന്നിപ്പിക്കുന്ന സഭാപരമായ ഐക്യത്തെ സാധ്യമാക്കാനുള്ള ആഗ്രഹത്തിൽ റഷ്യയിലെ കത്തോലിക്കാ സമൂഹവുമായുള്ള തന്റെ ആത്മീയ സാന്നിധ്യ ത്തിനു മാർപാപ്പാ ഉറപ്പ് നൽകി. സാക്ഷികൾ ആയിരിക്കുക എന്നത് ദൈവത്തിന് വളരെ പ്രസാദകരവും സമൂഹത്തിന്റെ പൊതുനന്മയ്ക്ക് സംഭാവന നൽകുന്നതുമാണ്. പ്രത്യേകിച്ച് ക്രിസ്തീയ സാക്ഷികൾ ഏറ്റവും ആവശ്യമുള്ളവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഉത്തരവാദിത്വം വഹിക്കുന്നതിന് മികവ് പുലർത്തുന്നു. മാർപാപ്പാ വ്യക്തമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group