വേറിട്ട തിരുപിറവി ആഘോഷവുമായി സെന്റ് മേരീസ്‌ ചർച്ച് ആലാറ്റിൽ ഇടവകയിലെ കെ സി വൈ എം യുവജന സുഹൃത്തുക്കൾ

ആലാറ്റിൽ : ലോക രക്ഷകന്റെ വരവറിയിച്ചു കൊണ്ട് പഴയകാല ഒർമ്മകളുടെ ചരിത്രം വരച്ചുക്കാട്ടി മാതൃകയായിരിക്കുകയാണ് സെന്റ് മേരീസ്‌ ചർച്ച് ആലാറ്റിൽ ഇടവകയിലെ കെ സി വൈ എം യുവജന സുഹൃത്തുക്കൾ.

സമീപപ്രദേശങ്ങളിൽ വെച്ച് ഏറ്റവും വലിയ പൂൽക്കൂടും പൂരധാനപരമായ മാതൃകയിൽ ജെറുസലേം നഗരവും ആകർഷകരമായ രീതിയിൽ അടയാള പ്പെടുത്തിയിരിക്കുകയാണ് ഇവർ.

ക്രിസ്തുമസിന്റെ സന്ദേശം നൽകി ചരിത്ര സംഭവങ്ങളെ ഓർമ്മപ്പെടുത്തുന്ന
രീതിയിൽ നടന്ന തിരുക്കർമങ്ങൾ ഇടവക വികാരി ഫാ. സിജു പൂത്തൻപൂരയുടെ കാർമികത്വത്തിൽ ശ്രീ. ജസ്ബിൻ ജെയിംസ് കളപ്പുരയിലിന്റെ നേതൃത്വത്തിലാണ് നടന്നത്.

നിഖിൽ ജോളി വടക്കേക്കര, ഷാജു കളപ്പുരക്കൽ,സായൂജ് കളപ്പുരക്കൽ എന്നിവരുടെ സഹകരണത്തോടെ മുപ്പതിൽപ്പരം യുവജനങ്ങളുടെ സാന്നിധ്യത്തിൽ കൈകാരന്മാർ, സിസ്റ്റേഴ്സ്, മതാധ്യാപകർ, ചെറുപുഷ്പ മിഷൻ ലീഗ് നേതൃത്വവും ഉണ്ടായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group