പണം കിട്ടിയില്ലെങ്കിൽ മിഷണറിമാരെ കൊല്ലും വീഡിയോയുമായി കൊള്ളസംഘം..

ഹെയത്തി: ഹെയത്തിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട 17 മിഷനറിമാരുടെ ജീവന് വില പേശികൊണ്ടുള്ള വീഡിയോ പുറത്ത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക കിട്ടിയില്ലെങ്കിൽ ബന്ദികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം അക്രമികൾ പുറത്തുവിട്ടത്. ഒക്ടോബർ 16 നാണ് ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസിലെ അംഗങ്ങളെ 400 mazowo എന്ന കൊള്ളസംഘം തട്ടിക്കൊണ്ടുപോയത്.

ഓരോരുത്തർക്കും ഓരോ മില്യൻ വീതം 17 മില്യൻ ഡോളറാണ് അക്രമികൾ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ദികൾക്കുവേണ്ടിയും അക്രമികൾ, ഗവൺമെന്റ്, ബന്ദികളുടെ കുടുംബാംഗങ്ങൾ എന്നിവർക്കുവേണ്ടിയും ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ചു. ഉപവാസമെടുത്തു പ്രാർത്ഥിക്കണമെന്നാണ് അഭ്യർത്ഥന. 8 മാസം മുതൽ 48 വയസുവരെയുള്ള 17 പേരെയാണ്
ബന്ദികളാക്കിയിരിക്കുന്നത്.

2021 ഏപ്രിലിൽ രണ്ടു കത്തോലിക്കാ വൈദികരെയും 400 Mawozo തട്ടിക്കൊണ്ടുപോയിരുന്നു മോചനദ്രവ്യം നല്കിയതിന് ശേഷമാണ് അവരെ വിട്ടയച്ചത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group