വത്തിക്കാൻസിറ്റി: സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും, മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെയെന്നും വിശുദ്ധ യൗസേപ്പിതാവിനോട് പ്രത്യേകം ഇവർക്കുവേണ്ടി മധ്യസ്ഥം പ്രാർത്ഥിക്കുവാൻ വിശ്വാസ സമൂഹത്തെ ക്ഷണിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.
നവംബർ 17 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ പേരിലുള്ള ഹാളിൽവച്ച് നടത്തിയ പൊതു കൂടിക്കാഴ്ചയിൽ വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ച് സംസാരിച്ചതുമായി ബന്ധപ്പെടുത്തിയാണ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.
വിശുദ്ധ യൗസേപ്പ്, മറ്റുള്ളവരെ നാം നോക്കിക്കാണുന്ന രീതിയെ മാറ്റുവാൻ സഹായിക്കട്ടെയെന്നും , അതുവഴി പുതിയ ഒരു വീക്ഷണകോണിൽനിന്ന് മറ്റുള്ളവരെ നോക്കുവാനും, സമൂഹത്തിന്റെ കേന്ദ്രഭാഗത്തുനിന്നും മാറ്റപ്പെട്ട ആളുകളെ സഹായിക്കാനും പരിപാലിക്കാനും നമുക്കാവട്ടെയെന്നും പാപ്പാ ആശംസിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group