കമ്മ്യൂണിസ്റ്റുകാർ കൈയടക്കിയ കത്തോലിക്ക ദേവാലയം വിശ്വാസികളുടെ കയ്യിലേക്ക്…

സോവിയറ്റ് ഭരണത്തിന് കീഴിൽ കമ്മ്യൂണിസ്റ്റുകാർ പിടിച്ചെടുത്ത് സംഭരണകേന്ദ്രമാക്കുകയും പിന്നീട്, അൾത്താര മാറ്റി അവിടെ ഭീമൻ പിയാനോ സ്ഥാപിച്ച് സംഗീതശാലയാക്കി മാറ്റുകയും ചെയ്ത കത്തോലിക്കാ ദൈവാലയം വിശ്വാസീസമൂഹത്തിലേക്ക് തിരിച്ചെത്തുന്നു.

ഉക്രൈന്റെ തലസ്ഥാനമായ കീവിൽ സ്ഥിതിചെയ്യുന്ന, ചരിത്രപ്രാധാന്യം ഏറെയുള്ള സെന്റ് നിക്കോളാസ് കത്തീഡ്രലാണ് ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം വിശ്വാസികൾക്ക് തിരികെ ലഭിക്കുന്നത്. 2022 ജൂൺ ഒന്നിനുമുമ്പ് ദൈവാലയം കൈമാറാനാണ് തീരുമാനം.

ഉക്രൈനിലെ സാംസ്‌കാരിക മന്ത്രാലയം കൈക്കൊണ്ട ഈ നിർണായക തീരുമാനത്തെ ‘മാനസാന്തര അനുഭവ’മായാണ് വിശ്വാസീസമൂഹം വിലയിരുത്തുന്നത്. ദൈവാലയത്തിന്റെ പുനരുദ്ധാരണം 2022 മാർച്ചോടെ പൂർത്തിയാക്കുംവിധം പ്രവർത്തനങ്ങൾ നടക്കുകയാണിപ്പോൾ. ഇവിടത്തെ ഇടവക നേതൃത്വവും സാംസ്‌ക്കാരിക മന്ത്രാലയവും ഇതുസംബന്ധിച്ച ഉടമ്പടി തയാറാക്കിട്ടുമുണ്ട്. 1899- 1909 കാലഘട്ടത്തിൽ നിർമിച്ച ഈ ദൈവാലയം, പൗരാണികതയുടെ കാര്യത്തിൽ കീവിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന കത്തോലിക്കാ ദൈവാലയമാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group