ഫാദർ ആന്റണി താറേകടവിലിന് പിന്തുണയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എക്ലേസിയ യുണൈറ്റഡ് ഫോറം

ഫാ. ആന്റണി താറേകടവിലിന് പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിച്ച് എക്ലേസിയ യുണൈറ്റഡ് ഫോറം.

തലശ്ശേരി അതിരൂപതയിലെ മണിക്കടവ് സെന്റ് തോമസ് ദേവാലയത്തിലെ വിശുദ്ധ കുർബാന മദ്ധ്യേ ഫാ. ആന്റണി തറേക്കടവിൽ നടത്തിയ വചനപ്രഘോഷണത്തി നെതിരായി അദ്ദേഹത്തിനെതിരായി പോലീസ് കേസ് രജിസ്റ്റർ ചെയ്ത നടപടിയും എക്ലേസിയ യൂണിറ്റ് ഫോറം പ്രതിഷേധം രേഖപ്പെടുത്തുകയും
അപലപിക്കുകയും ചെയ്തു.

ഇന്ത്യൻ ഭരണഘടന ഒരു പൗരന് അനുവദിച്ചിരിക്കുന്ന മൗലികമായ അവകാശങ്ങളുടെ മേലുള്ള നഗ്നമായ ലംഘനമാണ് പോലീസ് നടത്തിയിരിക്കുന്നതെന്ന് ഫോറം അഭിപ്രായപ്പെട്ടു.

താൻ വിശുദ്ധ കുർബാന അർപ്പിക്കുന്ന ദേവാലയത്തിനുള്ളിൽ വിശ്വാസികളോട് സംസാരിക്കുന്ന വൈദീകൻ തങ്ങളുടെ വിശ്വാസപരമായ കാര്യങ്ങളിൽ നൽകുന്ന ഉപദേശങ്ങൾ അവരുടെ ആത്മീയമായ ഉന്നമനം ലക്ഷ്യമാക്കി നൽകുന്നതാണ്. മറ്റു മതങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ പോലും അവ സാധുദ്ദേശത്തോടെ പറയുവാനും ബോധവത്കാരണം നടത്തുവാനുമുള്ള അവകാശം ആർക്കും നിഷേധിക്കുവാൻ സാധിക്കാത്തതാണ്.

മറ്റു മതങ്ങളുമായി ബന്ധപ്പെട്ട പരാമർശനങ്ങൾ പ്രസംഗത്തിലുണ്ടായി എന്നതിന്റെ പേരിൽ ഫാ. ആന്റണി തക്കടവിലിന്റെ പേരിൽ ഇന്ത്യൻ ശിക്ഷാ നിയമം 153 അനുസരിച്ചു പോലീസ് രജിസ്റ്റർ ചെയ്ത നടപടികൾ പിൻവലിക്കണം എന്ന് എക്ലേസിയ യുണിറ്റ് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.

ചെയർമാൻ റവ. ഡോ. ജോൺസൺ തേക്കടയിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ. ഷീബ തരകൻ, ജനറൽ സെക്രട്ടറി അഡ്വ. സോണു അഗസ്റ്റിൻ പ്രൊഫ. ചാക്കോ കാളംപറമ്പിൽ, കെ ബാലസുബ്രമണ്യം, ഡോ. ജോർജ് വർഗീസ് കൂത്താട്ടുകുളം, കെ വി. വർഗീസ് വാളകം തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group