ഫാ.ആന്റണി അച്ചന് പിന്തുണ വർദ്ധിക്കുന്നു..

റവ. ഡോ ആന്റണി തറേക്കടവിലിന് പിന്തുണ വർദ്ധിക്കുന്നു. അച്ചന്റെ വിവാദമായ പ്രസംഗത്തിന്റെ വീഡിയോ പലരും ഷെയർ ചെയ്തുകൊണ്ടാണ് പിന്തുണ അറിയിക്കുന്നത് . ഇതിൽ സോഷ്യൽ മീഡിയായിൽ ഉൾപ്പടെ അച്ചന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് യുവജനങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. കെ സി വൈ എം,കാസാ, ക്രോസ് തുടങ്ങിയ യുവജനസംഘടനകൾ ഇതിൽ മുമ്പന്തിയിലാണ്.

അച്ചൻ കലാപത്തിന് ആഹ്വാനം നടത്തിയിട്ടില്ലെന്നും തന്റേതായ ശൈലിയിൽ തന്റെ ഇടവകജനത്തിന് മതം പഠിപ്പിച്ചുകൊടുക്കുകയാണ് ചെയ്തതെന്നും കെസിവൈഎം,തലശ്ശേരി അതിരൂപത പറയുന്നു. എന്നും കീഴടങ്ങാനും വിട്ടുവീഴ്ച ചെയ്യാനും കത്തോലിക്കാസഭ മാത്രം. കപടമതേതര മുഖം മൂടി അണിഞ്ഞു ക്രൈസ്തവനെ മാത്രം പാലത്തിൽ കയറ്റാം എന്ന വ്യാമോഹം നടപ്പിലാവില്ലന്നും . പത്രക്കുറിപ്പിൽ പറയുന്നു.

ഫാ. ആന്റണി തറേക്കടവിൽ ഒറ്റയ്ക്കല്ലെന്നും കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ സമൂഹം അച്ചന് പുറകിൽ ഒറ്റക്കെട്ടായി പാറ പോലെ നില്ക്കുമെന്ന് കാസയുടെ കുറിപ്പ് പറയുന്നു. തന്റെ വിശ്വാസികളോട് അൾത്താരയിൽ നിന്നുകൊണ്ട് പ്രസംഗിച്ചതിൽ നിങ്ങൾ എവിടെയാണ് മതനിന്ദ കണ്ടതെന്നും എന്തിന് വേണ്ടിയാണ് കൊലവിളിയുമായി തെരുവിൽ ഇറങ്ങുന്നതെന്നും ക്രോസ് സംഘടന ചോദിക്കുന്നു. പാലാ പിതാവിനെതിരെ പ്രകടനം നടത്തി സാമുദായിക ലഹള ഉണ്ടാക്കാൻ ശ്രമിച്ചിട്ട് എന്തു സംഭവിച്ചുവെന്നും അവർ ചോദിക്കുന്നു.

ക്രിസ്തുമസിന്റെ തലേന്ന് യേശു പിഴച്ചുപെറ്റവൻ എന്ന് ഒരു ഇസ്ലാം പണ്ഡിതൻ പ്രസംഗിച്ചത് യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തപ്പോൾ അതിനെതിരെ ഒരു വരി പ്രതിഷേധക്കുറിപ്പ് പോലും ഇറക്കാൻ കഴിയാതെ മാളത്തിലൊളിച്ച കേരളത്തിലെ പ്രമുഖരെയും പ്രസ്താവനയിൽ പരിഹസിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള വ്യത്യസ്തമായ സ്വരങ്ങളെല്ലാം വ്യക്തമാക്കുന്നത് ആന്റണിയച്ചനെ
ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം സത്യത്തിന്റെ സ്വരമാണ് പ്രസംഗിച്ചതെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നുവെന്നുമാണ്. ഇതിനിടെ തലശ്ശേരി അതിരൂപതയും വൈദികന് പിന്തുണപ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group