സംഗീത പരിപാടിക്കിടെ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് മാർപാപ്പ

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. മരിച്ചവർക്ക് തന്റെ പ്രാർത്ഥനകൾ ഫ്രാൻസിസ് പാപ്പ ഉറപ്പുനൽകി.

ഓശാന ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്കു ശേഷം നൽകിയ സന്ദേശത്തിലാണ് പാപ്പ ആക്രമണത്തെ അപലപിക്കുകയും ഇരകൾക്കായി പ്രാർത്ഥിക്കുകയും ചെയ്തത്.

“എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം സമാധാനം നിറയ്ക്കട്ടെ. മനുഷ്യത്വരഹിതമായ ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ ദൈവം പരിവർത്തനം ചെയ്യട്ടെ” – മാർപാപ്പ പറഞ്ഞു.

“അടിസ്ഥാന സൗകര്യങ്ങൾക്കു നേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനു പുറമെയാണ് ഇത്തരം ആക്രമണങ്ങൾ മൂലമുണ്ടാകുന്ന മരണവും ദുരിതവും. ഇത് വലിയൊരു മാനുഷികദുരന്തമാണ്. ദയവായി, രക്തസാക്ഷിയായ യുക്രൈനെ നമുക്ക് മറക്കാതിരിക്കാം പാപ്പാ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m