സംഘർഷം രൂക്ഷമാകുന്ന യുക്രെയ്നിലെ കത്തോലിക്കാ സഭയോടുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സാമീപ്യവും രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ
ക്വിവ്-ഹാലിക്കിലെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കിനെ ഫോണിൽ വിളിച്ചുകൊണ്ടാണ് തന്റെ ഐക്യദാർഢ്യം കർദിനാൾ അറിയിച്ചത് .
ഉക്രൈനിലെ സമാധാനത്തിനായി പ്രാർത്ഥിക്കുന്നതിനും യുദ്ധഭീഷണി ഒഴിവാക്കുന്നതിനുമായി ഞായറാഴ്ച ത്രികാല പ്രാർത്ഥനാസമയത്ത് ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രത്യേക അഭ്യർത്ഥനക്ക് ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പ്രക്ഷുബ്ധമായ ഈ നിമിഷത്തിൽ, “എപ്പിസ്കോപ്പേറ്റിനോടും, സഭയിലെ വൈദികരോടും വിശ്വാസികളോടും, എല്ലാ യുക്രേനിയൻ ജനങ്ങളോടും “പരിശുദ്ധ സിംഹാസനത്തിന്റെ പിന്തുണയും, ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നുവെന്നും എല്ലാവർക്കുമായി പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group