സാത്താന്‍ ആരാധന സംഘങ്ങള്‍ പിടിമുറുക്കുന്നു

സാത്താന്‍ ആരാധന സംഘങ്ങള്‍ യുകെയിൽ പിടിമുറുക്കുന്നതായി റിപ്പോർട്ട്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുകെയില്‍ സാത്താനില്‍ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരികയും, ക്രൈസ്തവര്‍ എന്നവകാശപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയും ചെയ്യുന്ന പ്രവണത കൂടിയിരിക്കുകയാണെന്നാണ് സി.ബി.എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്തം കൊണ്ടുള്ള പ്രതിജ്ഞകള്‍, ലൈംഗീക ആഭിചാര പ്രവര്‍ത്തികള്‍, മനുഷ്യരെയോ മൃഗങ്ങളെയോ ബലി കൊടുക്കല്‍ തുടങ്ങിയ പ്രാകൃത ആചാരങ്ങളില്‍ തിന്മ കൂടുതല്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയിരിക്കുകയാണ് ഇവര്‍.

സ്വവര്‍ഗ്ഗരതി അടക്കമുള്ളവ പൈശാചിക ആരാധനകളോട് ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ സാത്താനികത യുവത്വത്തെ ആകര്‍ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി സണ്‍ഡേ ടെലിഗ്രാഫും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷങ്ങളായി തങ്ങളുടെ അംഗസംഖ്യ 200 മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ‘യു.കെ’യിലെ സാത്താന്‍ ആരാധക സംഘടനകളില്‍ ഒന്നായ ഗ്ലോബല്‍ ഓര്‍ഡര്‍ ഓഫ് സാത്താന്‍ പറയുന്നത്. പരമ്പരാഗത മതസിദ്ധാന്തങ്ങളുടെ ജനസമ്മതി കുറഞ്ഞുവെന്നു സാത്താന്‍ ആരാധന വളരുന്നതിന്റെ പ്രധാന കാരണങ്ങളായി സാത്താന്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കുന്ന ലിയോപോള്‍ഡ് എന്നയാള്‍ പറഞ്ഞു.

യു.കെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ഇക്കഴിഞ്ഞ നവംബറില്‍ പുറത്തുവിട്ട സര്‍വ്വേ കണക്കനുസരിച്ച് 2019-നും 2021-നും ഇടയില്‍ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും സാത്താന്‍ ആരാധകരുടെ എണ്ണത്തില്‍ 167% വര്‍ദ്ധനവാണ് (1,893-ല്‍ നിന്നും 5,054 ആയി ഉയര്‍ന്നു) ഉണ്ടായിരിക്കുന്നത്. അതേസമയം ക്രൈസ്തവരുടെ എണ്ണം ഇതാദ്യമായി ഇംഗ്ലണ്ട്-വെയില്‍സ് ജനസംഖ്യയുടെ പകുതിയായി കുറയുകയും ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group