കൂട്ടായ്മയിലൂടെയും ഐക്യത്തിലൂടെയും സഭ കൂടുതൽ ശക്തിപ്പെടുംമെന്ന് ഉദ്ബോധിപ്പിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് (ഇഗ്നൈറ്റ് 22) പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
44 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്ക കോൺഗ്രസ്, സഭയുടെയും സമുദായത്തിന്റെയും ശക്തിയായിട്ടുണ്ട്. സമുദായത്തിന്റെ ഒട്ടനവധി പ്രതിസന്ധികൾക്കു പരിഹാരം കാണാൻ സംഘടനയ്ക്കു സാധിക്കും. ആരാധനയിലെ ഐക്യം പ്രധാനമാണ്.
ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള സമുദായാംഗങ്ങളിൽ ഇക്കാര്യത്തിൽ ഐക്യം ഉണ്ടാകണം. ഇക്കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനം ആയിരിക്കുകയാണ്.
നിസ്വാർഥരും കർമനിരതരുമായ നേതാക്കളെ രൂപപ്പെടുത്തുന്നതിനുള്ള വേദിയായി നേതൃത്വക്യാമ്പ് മാറട്ടെയെന്നും കർദിനാൾ ആശംസിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group