സെയിന്റ് ഡെത്ത് എന്ന കൾട്ട് സാത്താനികം : മുന്നറിയിപ്പുമായി വൈദികൻ

സാന്ത മുർത്തെ അഥവാ സെയിന്റ് ഡെത്ത് എന്ന കൾട്ട് സാത്താനികമാണെന്ന മുന്നറിയിപ്പുമായി മെക്സിക്കൻ അതിരൂപതയുടെ കോളേജ് ഓഫ് എക്സോർസിസ്റ്റ്സ് അംഗമായ ഫാ. ആന്ദ്രേസ് ലോപ്പസ്.അതിനെ പിന്തുടരുന്നവർ സാത്താനെയാണ് ആരാധിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, അത് സാത്താന് സ്വയം സമർപ്പിക്കുന്നതിനും സാത്താന്റെ പ്രവർത്തനം ജീവിതത്തിൽ കൊണ്ടുവരുന്നതിനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടി.

മരണത്തിന്റെ ഒരു പ്രതീകം, സംരക്ഷണം, മരണാനന്തര ജീവിതത്തിലേക്ക് സുരക്ഷിതമായ മാർഗ്ഗം എന്നീ വിശേഷണങ്ങളുമായി ബന്ധപ്പെട്ടു സ്ത്രീ രൂപത്തിലുള്ള മനുഷ്യ അസ്ഥികൂടമാണ് സാന്ത മുർത്തെ. ഇതിനെ കത്തോലിക്ക സഭയും ഇവാഞ്ചലിക്കൽ നേതൃത്വവും നേരത്തെ തന്നെ അപലപിച്ചിട്ടുണ്ട്. സാന്ത മുർത്തെയുടെ വ്യാപനം സാത്താന്റെ അസാധാരണ പ്രവർത്തനം വർദ്ധിക്കുന്നതിന് വലിയ കാരണമായിട്ടുണ്ടെന്ന് ഫാ. ആന്ദ്രേസ് ലോപ്പസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വൈദികർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1965ലാണ് ഈ കൾട്ട് കൂടുതൽ പ്രചാരം നേടിയതെന്ന് ഫാ. ലോപ്പസ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group