യുദ്ധം മുറുകുമ്പോൾ സമാധാന ദൂതുമായി യുക്രൈനിലേക്കും റഷ്യയിലേക്കുമുള്ള പ്രക്ഷേപണം മാർച്ച് 21 മുതൽ വർദ്ധിപ്പിക്കാനൊരുങ്ങി വത്തിക്കാൻ റേഡിയോ.
മോസ്കോയിലേക്കും കീവിലേക്കുമുള്ള പരിപാടികളുടെ ദൈർഖ്യം 20 മിനിറ്റ് വരെയാണ് വർദ്ധിപ്പിക്കുന്നത്.
“യുദ്ധം രൂക്ഷമായിരിക്കുന്ന ഈ സമയത്ത്, വത്തിക്കാന്റെ ആശയവിനിമയ വിഭാഗത്തിന്റെ മുഴുവൻ സമ്മതത്തോടെയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങളിലേക്ക് മാർപ്പാപ്പയുടെ വാക്കുകളും പ്രത്യാശയും സുവിശേഷത്തിന്റെ വെളിച്ചത്തിൽ എത്തിക്കുകയാണ് ലക്ഷ്യം”- വത്തിക്കാൻ റേഡിയോയുടെ തലവനായ മാസിമിലിയാനോ മെനിതി പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാനും സമയബന്ധിതമായ വിവരങ്ങൾ ഉറപ്പാക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group