പുതിയ അജപാലന ദൗത്യം ഏറ്റെടുക്കുമ്പോൾ ദൈവത്തിന്റെ പ്രത്യേക പരിപാലനക്കായി സമർപ്പിച്ച് നിയുക്ത ആർച്ച് ബിഷപ്പ്

സാധാരണക്കാരായ ജനങ്ങൾ അധിവസിക്കുന്ന പ്ര​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ അ​​​​​ജ​​​​​പാ​​​​​ല​​​​​ന ദൗ​​​​​ത്യം ഏറ്റെടുക്കുമ്പോൾ ​​റവ.​​​​​ഡോ. തോ​​​​​മ​​​​​സ് ജെ. ​​​​​നെ​​​​​റ്റോ​​​​​യ്ക്ക് ഇ​​​​​തൊ​​​​​രു പ്ര​​​​​ത്യേ​​​​​ക നി​​​​​യോ​​​​​ഗ​​​​​മാ​​​​​ണ്. ഭാ​​​​​വി​​​​​യി​​​​​ലെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ തെ​​​​​ളി​​​​​ഞ്ഞു കാ​​​​​ണു​​​​​മ്പോഴും ഈ ​​​​​നി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ൽ ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക ക​​​​​രു​​​​​ത​​​​​ലി​​​​​ന്‍റെ അ​​​​​ട​​​​​യാ​​​​​ളം കാ​​​​​ണു​​​​​ക​​​​​യാ​​​​​ണ് നി​​​​​യു​​​​​ക്ത ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ്.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ല​​​​​ത്തീ​​​​​ൻ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ്പാ​​​​​യി ഡോ. ​​​​​തോ​​​​​മ​​​​​സ് ജെ. ​​​​​നെ​​​​​റ്റോ നാ​​​​​ളെ ക​​​​​ട​​​​​ലോ​​​​​ര​​​​​ ഗ്രാ​​​​​മ​​​​​മാ​​​​​യ ചെ​​​​​റു​​​​​വെ​​​​​ട്ടു​​​​​കാ​​​​​ടുവ​​​​​ച്ച് അ​​​​​ഭി​​​​​ഷി​​​​​ക്ത​​​​​നാ​​​​​കു​​​​​മ്പോൾ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മു​​​​​ഹൂ​​​​​ർ​​​​​ത്ത​​​​​മാ​​​​​ണു പി​​​​​റ​​​​​ന്നു വീ​​​​​ഴു​​​​​ന്ന​​​​​ത്. മൂ​​​​​ന്നു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ലേ​​​​​റെ നീ​​​​​ണ്ട അ​​​​​ജ​​​​​പാ​​​​​ല​​​​​ദൗ​​​​​ത്യം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ഡോ. ​​​​​സൂ​​​​​സ​​​​​ പാ​​​​​ക്യം പി​​​​​ൻ​​​​​വാ​​​​​ങ്ങു​​​​​ന്ന സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കാ​​​​​ണ് ഡോ. ​​​​​തോ​​​​​മ​​​​​സ് ജെ. ​​​​​നെ​​​​​റ്റോ അ​​​​​വ​​​​​രോ​​​​​ധി​​​​​ത​​​​​നാ​​​​​കു​​​​​ന്ന​​​​​ത്. ഡോ. ​​​​​സൂ​​​​​സ ​​​​​പാ​​​​​ക്യം തെ​​​​​ളി​​​​​ച്ചുത​​​​​ന്ന പാ​​​​​ത​​​​​യി​​​​​ലൂ​​​​​ടെ കൂ​​​​​ടു​​​​​ത​​​​​ൽ തീ​ക്ഷ്‌ണ​​​​​ത​​​​​യോ​​​​​ടെ മു​​​​​ന്നോ​​​​​ട്ടുപോ​​​​​കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണു ത​​​​​ന്‍റെ നി​​​​​യോ​​​​​ഗ​​​​​മെ​​​​​ന്ന് നി​​​​​യു​​​​​ക്ത ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്നു.

തീ​​​​​ര​​​​​ദേ​​​​​ശ ഗ്രാ​​​​​മ​​​​​മാ​​​​​യ പു​​​​​തി​​​​​യ​​​​​തു​​​​​റ​​​​​യി​​​​​ൽ മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ പി​​​​​റ​​​​​ന്ന ഡോ. ​​​​​തോ​​​​​മ​​​​​സ് ജെ. ​​​​​നെ​​​​​റ്റോ​​​​​യ്ക്ക് മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളു​​​​​ടെ ക​​​​​ഷ്ട​​​​​പ്പാ​​​​​ടു​​​​​ക​​​​​ളും ദു​​​​​രി​​​​​ത​​​​​ങ്ങ​​​​​ളും ന​​​​​ന്നാ​​​​​യി അ​​​​​റി​​​​​യാം. അ​​​​​തു​​​​​കൊ​​​​​ണ്ടുത​​​​​ന്നെ തീ​​​​​ര​​​​​ദേ​​​​​ശ​​​​​ജ​​​​​ന​​​​​ത നേ​​​​​രി​​​​​ടു​​​​​ന്ന വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളും അ​​​​​വ​​​​​രു​​​​​ടെ പ്ര​​​​​തീ​​​​​ക്ഷ​​​​​ക​​​​​ളു​​​​​മെ​​​​​ല്ലാം നി​​​​​യു​​​​​ക്ത​​​​​ മെ​​​​​ത്രാ​​​​​ന്‍റെ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ സ്വാ​​​​​ധീ​​​​​നം ചെ​​​​​ലു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​​ന്നും​​​​ പി​​​​​ന്നോ​​​​​ക്കാ​​​​​വ​​​​​സ്ഥയി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്ന ജ​​​​​ന​​​​​വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​ണ് മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ൾ. ഡോ. ​​​​​തോ​​​​​മ​​​​​സ് ജെ. ​​​​​നെ​​​​​റ്റോ​​​​​യു​​​​​ടെ ബാ​​​​​ല്യ​​​​​കാ​​​​​ല​​​​​ത്ത് തീ​​​​​ര​​​​​ദേ​​​​​ശ​​​​​ത്തെ ഭൗ​​​​​തി​​​​​ക​​​​​ ജീ​​​​​വി​​​​​ത സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ൾ ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​തി​​​​​നേ​​​​​ക്കാ​​​​​ൾ മോ​​​​​ശ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ദാ​​​​​രി​​​​​ദ്ര്യവും അ​​​​​നി​​​​​ശ്ചി​​​​​ത​​​​​ത്വ​​​​​വു​​​​​മെ​​​​​ല്ലാം നി​​​​​റ​​​​​ഞ്ഞ ജീ​​​​​വി​​​​​ത​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം. അ​​​​​പ്പോ​​​​​ഴും വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​നും ആ​​​​​ധ്യാ​​​​​ത്മി​​​​​ക ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നും വ​​​​​ലി​​​​​യ പ്രാ​​​​​ധാ​​​​​ന്യം കൊ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്ന ഈ ​​​​​ജ​​​​​ന​​​​​ത സ​​​​​ഭ​​​​​യോ​​​​​ട് ഒ​​​​​ത്തു​​​​​ ചേ​​​​​ർ​​​​​ന്നാ​​​​​ണു പൊ​​​​​യ്ക്കൊ​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​ത്. വെ​​​​​ല്ലു​​​​​ വി​​​​​ളി​​​​​ക​​​​​ളെ ദൈ​​​​​വ​​​​​ കൃ​​​​​പ​​​​​യി​​​​​ൽ മ​​​​​റി​​​​​ക​​​​​ട​​​​​ക്കാം എ​​​​​ന്ന പാ​​​​​ഠം പ​​​​​ഠി​​​​​ച്ച​​​​​ത് ഈ​​​​​യൊ​​​​​രു പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽനി​​​​​ന്നാ​​​​​ണ്.

തീ​​​​​ര​​​​​ദേ​​​​​ശ​​​​​ത്താ​​​​​ണു ജ​​​​​നി​​​​​ച്ചു വ​​​​​ള​​​​​ർ​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും തോ​​​​​മ​​​​​സ് നെ​​​​​റ്റോ​​​​​യു​​​​​ടെ അ​​​​​യ​​​​​ൽ​​​​​വാ​​​​​സി​​​​​ക​​​​​ൾ താ​​​​​ര​​​​​ത​​​​​മ്യേ​​​​​ന ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട സാ​​​​​മ്പ ത്തി​​​​​ക സ്ഥി​​​​​തി​​​​​യു​​​​​ള്ള​​​​​വ​​​​​ര​​​​​ായി​​​​​രു​​​​​ന്നു. മി​​​​​ക​​​​​ച്ച വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്ന ഇ​​​​​വ​​​​​ർ മ​​​​​റ്റു തൊ​​​​​ഴി​​​​​ൽ​​​​​ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. തൊ​​​​​ട്ട​​​​​ടു​​​​​ത്തു താ​​​​​മ​​​​​സി​​​​​ച്ചി​​​​​രു​​​​​ന്ന ത​​​​​ല​​​​​തൊ​​​​​ട്ട​​​​​മ്മ​​​​​യാ​​​​​യ സ്ത്രീ​​​​​യും മ​​​​​റ്റു​​​​​ള്ള​​​​വ​​​​രും പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രോ​​​​​ട് ഏ​​​​​റെ ക​​​​​രു​​​​​ണ​​​​​യു​​​​​ള്ള​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​ന്‍റെ ആ​​​​​നു​​​​​കൂ​​​​​ല്യം അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച​​​​​ത് ബാ​​​​​ല​​​​​നാ​​​​​യ തോ​​​​​മ​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​രു​​​​​ടെ കാ​​​​​രു​​​​​ണ്യ​​​​​മ​​​​​നോ​​​​​ഭാ​​​​​വ​​​​​വും ഇ​​​​​വ​​​​​ർ പു​​​​​ല​​​​​ർ​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന ജീ​​​​​വി​​​​​ത​​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ളും ബാ​​​​​ല്യ​​​​​കാ​​​​​ല​​​​​ത്തു തോ​​​​​മ​​​​​സ് നെ​​​​​റ്റോ​​​​​യു​​​​​ടെ സ്വ​​​​​ഭാ​​​​​വ​​​​​ രൂ​​​​​പീ​​​​​ക​​​​​ര​​​​​ണ​​​​​ത്തെ​​​​​യും സ്വാ​​​​​ധീ​​​​​നി​​​​​ച്ചു.

മു​​​​​പ്പ​​​​​ത്തി​​​​​ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ഡോ. ​​​​​സൂ​​​​​സ ​​​​​പാ​​​​​ക്യം തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ൽ വി​​​​​ശ്വാ​​​​​സ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന് ശ​​​​​ക്ത​​​​​മാ​​​​​യ അ​​​​​ടി​​​​​ത്ത​​​​​റ​​​​​യി​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ട​​​​​വ​​​​​കത​​​​​ലം മു​​​​​ത​​​​​ലു​​​​​ള്ള വി​​​​​വി​​​​​ധ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളു​​​​​ടെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന പ്രാ​​​​​ർ​​​​​ഥ​​​​​നാ സ​​​​​മൂ​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം വി​​​​​ശ്വാ​​​​​സ​​​​​ സ​​​​​മൂ​​​​​ഹ​​​​​ത്തെ നി​​​​​ര​​​​​ന്ത​​​​​ര​​​​​മാ​​​​​യി ന​​​​​വീ​​​​​ക​​​​​രി​​​​​ച്ചുകൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഈ ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളെ കൂ​​​​​ടു​​​​​ത​​​​​ൽ ദൃ​​​​​ഢ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​ണു ല​​​​​ക്ഷ്യം.

രൂ​​​​​പ​​​​​ത​​​​​യി​​​​​ലെ എ​​​​​ല്ലാ ആ​​​​​ളു​​​​​ക​​​​​ളും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​വ​​​​​ർ എ​​​​​ന്ന കാ​​​​​ഴ്ച​​​​​പ്പാ​​​​​ടാ​​​​​ണു പു​​​​​തി​​​​​യ ഇ​​​​​ട​​​​​യ​​​​​നു​​​​​ള്ള​​​​​ത്. അ​​​​​ൽ​​​​​മാ​​​​​യ​​​​​രും സ​​​​​ന്യ​​​​​സ്തരും വൈ​​​​​ദി​​​​​ക​​​​​രും എ​​​​​ല്ലാം കൂ​​​​​ട്ടാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന സം​​​​​വി​​​​​ധാ​​​​​ന​​​​​മാ​​​​​ണ് ഒ​​​​​രു​​​​​ക്കേ​​​​​ണ്ട​​​​​ത്. വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ കൂ​​​​​ട്ടാ​​​​​യ്മ​​​​​യി​​​​​ലൂ​​​​​ടെ അ​​​​​വ​​​​​രു​​​​​ടെ ശു​​​​​ശ്രൂ​​​​​ഷ കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​മാ​​​​​ക്കാം. സ​​​​​ന്യ​​​​​സ്തരോ​​​​​ടും അ​​​​​ൽ​​​​​മാ​​​​​യ​​​​​രോ​​​​​ടും ചേ​​​​​ർ​​​​​ന്ന് ഇ​​​​​ട​​​​​വ​​​​​ക ജീ​​​​​വി​​​​​ത​​​​​ത്തെ കൂ​​​​​ടു​​​​​ത​​​​​ൽ മെ​​​​​ച്ച​​​​​പ്പെ​​​​​ടു​​​​​ത്താം. എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും സ​​​​​ഹ​​​​​ക​​​​​രി​​​​​പ്പി​​​​​ച്ചും ഉ​ള്‍​ക്കൊ​ള്ളി​ച്ചും സ​​​​​ഭ​​​​​യു​​​​​ടെ പ്രേ​​​​​ഷി​​​​​ത​​​​​ദൗ​​​​​ത്യ​​​​​നി​​​​​ർ​​​​​വ​​​​​ഹ​​​​​ണം ത്വ​​​​​രി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണു ല​​​​​ക്ഷ്യം.

കു​​​​​ടും​​​​​ബ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളെ​​​​​യും വി​​​​​വി​​​​​ധ ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളെ​​​​​യും ഇ​​​​​ട​​​​​വ​​​​​ക – ഫൊ​​​​​റോ​​​​​ന ത​​​​​ല​​​​​ത്തി​​​​​ൽ ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ദൃ​​​​​ഢ​​​​​മാ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ രൂ​​​​​പ​​​​​ത​​​​​യ്ക്കു​​​​​ണ്ട്. സം​​​​​ഘ​​​​​ർ​​​​​ഷ​​​​​മോ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലോ അ​​​​​ല്ല, മ​​​​​റി​​​​​ച്ച് ഇ​​​​​ട​​​​​വ​​​​​ക​​​​​യു​​​​​ടെ ഗു​​​​​ണ​​​​​ത്തി​​​​​നാ​​​​​ണെ​​​​​ങ്കി​​​​​ൽ പോ​​​​​ലും എ​​​​​ല്ലാ​​​​​വ​​​​​രെ​​​​​യും ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്തി കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​ക എ​​​​​ന്ന രീ​​​​​തി​​​​​യാ​​​​​ണ് ഇ​​​​​ട​​​​​വ​​​​​ക ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ഡോ. ​​​​​തോ​​​​​മ​​​​​സ് നെ​​​​​റ്റോ​​​​​യു​​​​​ടേ​​​​​ത്. ബോ​​​​​ധ്യ​​​​​പ്പെ​​​​​ടും വ​​​​​രെ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​ണു ശൈ​​​​​ലി.

വ​​​​​ർ​​​​​ത്ത​​​​​മാ​​​​​ന കാ​​​​​ല​​​​​ത്തി​​​​​ന്‍റെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ൾ ഏ​​​​​റ്റെ​​​​​ടു​​​​​ത്തു കൊ​​​​​ണ്ട് വി​​​​​ശ്വാ​​​​​സ​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തെ അ​​​​​ർ​​​​​ഥ​​​​​വ​​​​​ത്താ​​​​​യ ഭാ​​​​​വി​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള നി​​​​​യോ​​​​​ഗ​​​​​മാ​​​​​ണ് പു​​​​​തി​​​​​യ ഇ​​​​​ട​​​​​യനെ ​​​​​കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group